KeralaNews

'ശബരിമലയിൽ എത്തുന്ന ഒരു ഭക്തനേയും തിരിച്ചയക്കില്ല; പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ കൈകാര്യം ചെയ്യും'

തിരുവനന്തപുരം: ഭക്തജനങ്ങളുടെ താത്പര്യം സംരക്ഷിച്ച് കൊണ്ട് ശബരിമല തീർത്ഥാടനം സുഖമമാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വിഎൻ വാസൻ. വ്രതമെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു ഭക്തനേയും തിരിച്ചയിക്കില്ല. ബോധപൂർവ്വം ആരെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അതിനെ സർക്കാർ ആ നിലയ്ക്ക് നേരിടുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അയ്യപ്പഭക്തനേയും മടക്കി അയക്കില്ല. അവർക്ക് ദർശനം ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ വിവിധ ഇടത്താവളങ്ങളിലുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി ഉറപ്പാക്കും. ശബരിമലയിൽ മിനിറ്റിൽ പരമാവധി 80 പേരെയെ പതിനെട്ടാംപടി വഴി കടത്തിവിടാനാകു. കൂടുതൽ ഭക്തരെ കടത്തിവിടുന്നത് ക്രമാസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പോലീസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. തിരക്ക് നിയന്ത്രിക്കണമെങ്കിൽ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേ മതിയാകൂ. സുഖമമായ ദർശനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളും.

ക്യൂ കോംപ്ലക്സിൽ ഇത്തവണ മഴയും വെയിലും ഏൽക്കാതിരിക്കാൻ പ്രത്യേക മേൽക്കൂര ഉണ്ടാക്കിയിട്ടുണ്ട്. ആധുനിക സംവിധാനത്തോട് കൂടിയ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു സുരക്ഷവീഴ്ചയും ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചില ശക്തികൾ ബോധപൂർവം ശ്രമിച്ചു. അതിനെ പോലീസ് വളരെ കൃത്യമായി തന്നെ കൈകാര്യം ചെയ്തു', മന്ത്രി പറഞ്ഞു.

ഇത്തവണ ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി പ്രതിദിനം 80,000 ഭക്തർക്കായിരിക്കും ദർശനം നടത്താൻ സാധിക്കുക. കഴിഞ്ഞ വർഷം ആദ്യഘട്ടത്തിൽ വെർച്വൽ ക്യൂവഴി 90,000 പേരേയും സ്പോട്ട് ബുക്കിങ് വഴി 10,000 പേരേയും കടത്തി വിട്ടിരുന്നു. ഇത് പിന്നീട് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ സ്പോട്ടിങ് ബുക്കിങ് ഒഴിവാക്കിയതെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു.

അതേസമയം എണ്ണം നിയന്ത്രിച്ച നടപടിയിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ദിവസേന 80,000 പേർക്ക് മാത്രം അനുമതി നൽകിയാൽ എങഅങനെയാണ് എല്ലാവർക്കും ദർശനം ഉറപ്പാക്കാൻ സാധിക്കുകയെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചോദിച്ചു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സർക്കാർ നടപടയെ അതിരൂക്ഷമായി വിമർശിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരവധി ഭക്തജനങ്ങൾ എത്തുന്നുണ്ട്. അവർക്ക് കൃത്യസമയത്ത് പലപ്പോഴും എത്താൻ സാധിക്കണമെന്നില്ല. കാൽനടയായി മലകയറുന്നവരുടേയും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ നടപടി ഭക്തജനങ്ങളുടെ അവസരം നിഷേധിക്കലാണ്. ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തുകയാണ്.

അതിനാൽ വെർച്വൽ ബുക്കിങ്ങിനൊപ്പം സ്പോട്ട് ബുക്കിങ്ങും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീപ്രവേശനം മുതൽ ഇങ്ങോട്ട് ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടക്കാനുള്ള ശ്രമം സർക്കാർ സൃഷ്ടിക്കുകയാണെന്നും ഇത് മനപ്പൂർവ്വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker