31.1 C
Kottayam
Friday, May 10, 2024

സീറ്റ് വിഭജനത്തിൽ അതൃപ്തി; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവെച്ചു

Must read

ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി.) നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറില്‍ അനന്തരവന്‍ ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയുമായി ബി.ജെ.പി. സീറ്റ് ധാരണയിലെത്തിയതിന് പിന്നാലെയാണ് പശുപതി പരസ് രാജിപ്രഖ്യാപിച്ചത്. തന്നോടും പാര്‍ട്ടിയോടും അനീതികാണിച്ചുവെന്ന് ആരോപിച്ചാണ് രാജി.

‘ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം എന്‍.ഡി.എ. പ്രഖ്യാപിച്ചു. എന്റെ പാര്‍ട്ടിക്ക് അഞ്ച് എം.പിമാരുണ്ടായിരുന്നു. ഞാന്‍ വളരെ ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നോടും എന്റെ പാര്‍ട്ടിയോടും അനീതി കാണിച്ചു. മോദി വലിയ നേതാവാണ്. പക്ഷേ, എന്റെ പാര്‍ട്ടിയോട് അനീതി കാണിച്ചു’, രാജി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പശുപതി പരസ് പറഞ്ഞു.

ബിഹാറില്‍ ബി.ജെ.പി. 17 സീറ്റിലും ജെ.ഡി.യു. 16 സീറ്റിലും ചിരാഗ് പസ്വാന്റെ എല്‍.ജെ.പി. അഞ്ചുസീറ്റിലും മത്സരിക്കാനാണ് ധാരണ. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്രകുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും ഓരോ സീറ്റില്‍ വീതം മത്സരിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിഭക്ത ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയ ആറു സീറ്റിലും വിജയിച്ചു. രാം വിലാസ് പസ്വാന്റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഞ്ച് എം.പിമാരും പശുപതി പരസിനൊപ്പം നില്‍ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week