ക്രിക്കറ്റ് കളിക്കിടെ പന്ത് മാലിന്യടാങ്കില്‍ വീണു; എടുക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
നോയിഡ: ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കില്‍ വീണ പന്ത് എടുക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ മരിച്ചു. സന്ദീപ് (22), വിശാല്‍ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്. ടാങ്കിനിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. പരിക്കേറ്റ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളിക്കിടെ കാണാതായ പന്തെടുക്കാന്‍ പന്തെടുക്കാന്‍ ഒന്നിനുപുറകെ ഒന്നായി നാലുപേരും ടാങ്കില്‍ ഇറങ്ങുകയായിരുന്നു. ജല്‍ നിഗം ഓപ്പറേറ്റര്‍ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കള്‍ ചെവിക്കൊണ്ടിരുന്നില്ല.
വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി.
ജല്‍ നിഗം ഓപ്പറേറ്ററും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും പുറത്തെടുത്ത് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരിച്ച രണ്ടുപേരും നോയിഡ നിവാസികളാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.