കോട്ടയത്ത് 2 കോവിഡ് രോഗികള്‍, രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്ക്
കോട്ടയം: ജില്ലയില്‍ രണ്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേത്തില്‍ അറിയിച്ചു.കോട്ടയം മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ 37 കാരന്‍, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് പഴങ്ങളുമായെത്തിയ ലോറി ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം പാലക്കാട്ടുവെച്ച് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളോടൊപ്പമുള്ള സഹായി കോട്ടയത്ത് ലോഡെത്തിച്ചിരുന്നു. ഇതിറക്കിയ തൊഴിലാളിയ്ക്കാണ് രോഗ ബാധ. ഡ്രൈവര്‍ക്ക് രോഗബാധ സംശയിച്ചതിനേത്തുടര്‍ന്ന് കോട്ടയത്തെ പച്ചക്കറി മാര്‍ക്കറ്റുകള്‍ അധികൃതര്‍ പൂട്ടിയിരുന്നു.
ഡല്‍ഹിയില്‍ നിന്നും പാലായിലേക്കുള്ള യാത്രയ്ക്കിടെ ഇടുക്കി കമ്പംമെട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാക്കിയ പാലാ സ്വദേശിനിയായ 65 കാരി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ ഒപ്പമുണ്ടായിരുന്ന 75 വയസുകാരനായ ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല.