12th man movie: നിങ്ങള്‍ കണ്ടതല്ല യഥാര്‍ത്ഥ കഥ, ഭര്‍ത്താവും കാമുകിയും കൂടെ ഒരു കറപ്റ്റ് പോലീസ് ഓഫീസറുടെ സഹായത്തോടെ നടത്തുന്ന ഒരു പെര്‍ഫെക്റ്റ് മര്‍ഡറാണ് ട്വല്‍ത്ത്മാന്‍
കൊച്ചി: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കിയ ട്വല്‍ത് മാന്‍ റിലീസ് ആയതിനു ശേഷം, ചിത്രത്തെ കുറിച്ചുള്ള വിശകലനങ്ങള്‍ പലരും എഴുതുന്നുണ്ട്. അതില്‍ നിന്നും വളരെ വത്യസ്ത കാഴ്ചപ്പാടുമായി ‘സുഭാഷ് ജെ ജോര്‍ജ്’ എഴുതിയ ഒരു കുറിപ്പ് വായിക്കാം. സിനിമ കണ്ടവര്‍ മാത്രം വായിക്കുക, ഇല്ലെങ്കില്‍ നിങ്ങളുടെ ആസ്വാദനത്തെ അത് ബാധിച്ചേക്കാം.
മലയാളത്തില്‍ വന്നിട്ടുള്ള ത്രില്ലര്‍ മൂവീസില്‍ ഏറ്റവും മികച്ച ഒരു മൂവിയാണ് ട്വല്‍ത് മാന്‍ . ഒറ്റ നോട്ടത്തില്‍ നമ്മള്‍ കാണുന്ന കഥയല്ല യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത്. ഒറ്റ നോട്ടത്തില്‍ നമുക്ക് ഈ സിനിമയില്‍ ഒരുപാട് ലോജിക്കല്‍ issues കാണാന്‍ സാധിച്ചേക്കും, എങ്കിലും ഒന്നും കൂടെ സൂക്ഷിച്ചു നോക്കുമ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നും നമ്മള്‍ കാണുന്നതല്ല യഥാര്‍ത്ഥ കഥ എന്നും വ്യക്തമാകും.
ആദ്യമായി, ഇങ്ങനെ നടന്ന ഒരു അന്വേഷണം കോടതിയില്‍ നിലനില്‍ക്കില്ല എന്ന് തന്നെ നമുക്ക് മനസിലാക്കാം. നമുക്ക് ഇതിലെ അന്വേഷണത്തിലെ ലോജിക്കല്‍ പ്രശ്‌നങ്ങള്‍ ഒന്ന് നോക്കാം. എന്തൊക്കെയാണ് ഇവിടെ തെളിവുകള്‍ ആയി അവതരിപ്പിച്ചിരിക്കുന്നത്?
1 ) വക്കീല്‍ അയക്കുന്ന വാട്ട് സാപ്പ് ചാറ്റ്
2 ) പിടിവലിയില്‍ ഷൈനിയുടെ ഡ്രെസ്സില്‍ / ശരീരത് വന്നേക്കാവുന്ന ഫിംഗര്‍ പ്രിന്റ്
3 ) എല്ലാവരുടെയും മുന്നില്‍ വെച്ചു നടത്തുന്ന കണ്‍ഫെഷന്‍
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഷൈനി വീഴുന്നത് സിനിമയില്‍ കാണിച്ചിരിക്കുന്നത് ഒരു പാറയില്‍ രണ്ടുപേരും നില്‍ക്കുന്നു, സാം കഴുത്തിന് പിടിച്ചു തള്ളുന്നു, അതിന്റെ ശക്തിയില്‍ ഒന്ന് രണ്ടു സ്റ്റെപ് പുറകോട്ടു പോകുന്ന ഷൈനി എന്തിലോ തട്ടി താഴേക്കു വീഴുന്നു. പൊക്കമുള്ള ഒരിടത്ത് നിന്നും താഴെ വീണു മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തിയാല്‍ അത് തള്ളിയിട്ടതാണോ ആത്മഹത്യ ചെയ്തത് ആണോ അതോ ഇനി ആക്‌സിഡന്റ് ആണോ എന്ന് conclusive ആയി നമുക്ക് പറയാന്‍ പറ്റില്ല.
കാരണം ഇത്തരം വീഴ്ചകള്‍ എല്ലാം ഏകദേശം ഒരേ പാറ്റേണ്‍ ആയിരിക്കും, വീഴുന്ന പൊസിഷന്‍, ഡിസ്റ്റന്‍സ് എന്നിവയെല്ലാം ഏറെക്കുറെ ഒരേപോലെ ഇരിക്കും (അഭയ കേസിലേത് പോലെ മരിച്ച ഒരാളെ താഴേക്ക് എടുത്തിടുന്നത് കണ്ടുപിടിക്കാന്‍ പറ്റും, സ്ഥലത്തു വല്ല പിടിവലിയും നടന്നിട്ടുണ്ട്, ഡിഫെന്‍സിവ് മുറിവ് അടയാളങ്ങള്‍ ഉണ്ട് എന്നൊക്കെ ആണെങ്കില്‍ തള്ളിയിട്ടു എന്ന കണ്‍ക്ലൂഷനില്‍ എത്താം, പക്ഷെ ഇവിടെ അതൊന്നും ആപ്പ്‌ലിക്കബിള്‍ അല്ല). ചുരുക്കത്തില്‍ ആത്മഹത്യ ആണോ, തള്ളിയിട്ടത് ആണോ അബദ്ധത്തില്‍ വീണത് ആണോ എന്നുറപ്പ് ഇല്ലാത്ത ഒരു കേസ് ആണിത്. അങ്ങനെ ആണെങ്കില്‍ അതിശക്തമായ സാഹചര്യ തെളിവുകള്‍ തന്നെ വേണം കുറ്റവാളിയെ ശിക്ഷിക്കണം എങ്കില്‍.
1 ) വക്കീല്‍ അയക്കുന്ന വാട്ട് സാപ്പ് ചാറ്റ്. – ഇതില്‍ വലിയ കാര്യമൊന്നും ഇല്ല, ഇതില്‍ ഒരിടത്തും കുറ്റം സമ്മതിക്കുന്നില്ല, നിങ്ങള്‍ക്ക് ഒരു എലിബി വേണം എന്ന് പറയുന്നു എന്നേയുള്ളൂ. ഏകദേശം ആ സമയത്ത് ഞാന്‍ സൂയിസൈഡ് പോയിന്റില്‍ പോയിരുന്നു, എന്തെങ്കിലും പ്രശ്‌നം ആകുമോ എന്ന് വക്കീലിനോട് ചോദിച്ചു അപ്പോള്‍ വക്കീല്‍ ഇങ്ങനെ പറഞ്ഞതാണ് എന്ന് പറഞ്ഞാല്‍ അത് തീര്‍ന്നു.
2 ) പിടിവലിയില്‍ ഷൈനിയുടെ ഡ്രെസ്സില്‍/ ശരീരത് വന്നേക്കാവുന്ന ഫിംഗര്‍ പ്രിന്റ് – ഡ്രെസ്സില്‍ നിന്നും ബോഡിയില്‍ നിന്നും ഫിംഗര്‍ പ്രിന്റ് കിട്ടില്ല. പൊതുവെ ഡ്രെസ്സില്‍ നിന്നും ഫിംഗര്‍ പ്രിന്റ് കിട്ടാന്‍ ബുദ്ധിമുട്ടാണ്, ഷൈനി ഇട്ടിരിക്കുന്ന റൌണ്ട് നെക്ക് ഡ്രെസ് ഇലാസ്റ്റിക് നേച്ചര്‍ ഉള്ളതാണ്, തീരെ കിട്ടില്ല. ശരീരത്തില്‍ നിന്നും ഫിംഗര്‍ പ്രിന്റ് എടുക്കാന്‍ നിലവില്‍ ഇന്ത്യയില്‍ സാങ്കേതിക സൗകര്യങ്ങള്‍ ഇല്ല. എന്നിട്ടും എങ്ങാനും ഫിംഗര്‍ പ്രിന്റ് കിട്ടിയാല്‍ സാമിന് ഇഷ്ടം പോലെ ന്യായീകരണങ്ങള്‍ പറയാം, പാര്‍ട്ടിയുടെ ഇടക്ക് ഫ്രണ്ട്‌ലി ആയി തോളില്‍ കയ്യിട്ടപ്പോള്‍ പതിഞ്ഞതാവാം എന്ന് പറഞ്ഞാല്‍ അതും തീര്‍ന്നു
3 ) എല്ലാവരുടെയും മുന്നില്‍ വെച്ചു നടത്തുന്ന കണ്‍ഫെഷന്‍ – ഇന്ത്യന്‍ എവിഡന്‍സ് ആക്ട് പ്രകാരം രണ്ടു തരം കണ്‍ഫെഷന്‍ ഉണ്ട്. ജുഡീഷ്യല്‍ കണ്‍ഫെഷന്‍, എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫെഷന്‍. ഇതില്‍ ജുഡീഷ്യല്‍ കണ്‍ഫെഷന്‍ ഒരു ജഡ്ജിയുടെ മുന്നില്‍ വെച്ച് നടത്തുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ കണ്‍വിക്ട് ചെയ്യാന്‍ പറ്റും. ജഡ്ജിയുടെ മുന്നില്‍ വെച്ചല്ലാതെ നടത്തുന്ന കണ്‍ഫെഷന്‍ ആണ് എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫെഷന്‍. ഇതിനെ ഒരു വീക്ക് എവിഡന്‍സ് ആയേ പൊതുവെ കണക്കാക്കുകയുള്ളൂ. ഇതില്‍ തന്നെ DYSP സഹകരിച്ചില്ല എങ്കില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കൈകാര്യം ചെയ്യും എന്നും ബാങ്കിലെ തിരിമറി ഇപ്പോള്‍ തന്നെ അവരെ അറിയിക്കും എന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. മദ്യപിച്ചു നില്‍ക്കുന്ന ഒരു പോലീസുകാരന്‍ ഭീഷണിപ്പെടുത്തി എടുത്ത ഒരു കണ്‍ഫെഷന്‍ എന്ന് പറഞ്ഞാല്‍ തന്നെ അതിന്റെ വാലിഡിറ്റി പോയിക്കിട്ടും. സാധാരണ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ തിരിമറി നടക്കുകയും കയ്യോടെ പിടിക്കുകയും ചെയ്താല്‍ ചെയ്ത ആളുടെ കരിയര്‍ തന്നെ അതോടെ തീരും. പക്ഷെ കൂടുതല്‍ പ്രശ്‌നം ആകുന്നതിനു മുന്‍പ് തിരിമറി നടത്തിയ കാശ് തിരിച്ചു വെക്കാന്‍ പറ്റിയാല്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിന് പ്രശ്‌നം വരാതെ സോള്‍വ് ചെയ്യാന്‍ അവര്‍ നോക്കും. ഒരുപക്ഷെ അയാള്‍ക്ക് രാജി വെച്ച് പോകേണ്ടി വരുമെങ്കിലും കരിയര്‍ രക്ഷിക്കാം. പോലീസുകാരന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ തിങ്കളാഴ്ച കാശ് വന്നാല്‍ കരിയര്‍ രക്ഷിച്ചെടുക്കാന്‍ സാധ്യത ഉള്ളത് കൊണ്ടും തെറ്റ് ഒന്നും ചെയ്യാത്തത് കൊണ്ട് കോടതിയില്‍ തെളിയിക്കാം എന്ന ധൈര്യം ഉള്ളതുകൊണ്ടും ഇയാള്‍ ബാങ്കില്‍ അറിയിക്കാതെ ഇരിക്കാന്‍ ഇമ്പ്‌ലൈ ചെയ്ത കാര്യങ്ങള്‍ ഞാന്‍ സമ്മതിച്ചു കൊടുത്തു എന്ന് പറഞ്ഞാല്‍ അതും കഴിഞ്ഞു.
അപ്പോള്‍ തോന്നും ഇത്ര മാത്രം ലൂപ്പ് ഹോള്‍സ് ഇട്ട് ഒരു സിനിമ എടുക്കാന്‍ മാത്രം മണ്ടന്മാര്‍ ആണോ എഴുതിയ വ്യക്തിയും ജീത്തു ജോസഫും എന്ന്. പക്ഷെ അവിടെയാണ് യാഥാര്‍ഥാത്തില്‍ ഇവരുടെ ബ്രില്യന്‍സ് വരുന്നത്. യഥാര്‍ത്ഥത്തില്‍ സാം അല്ല കൊലയാളി. ഷൈനിയെ കൊന്നത് മാത്യുവും ഫിദയും ചേര്‍ന്നാണ്, ചന്ദ്രശേഖര്‍ ഇവരെ സഹായിക്കുകയും ചെയ്തിരുന്നു. സിനിമ ഒന്നും കൂടി കണ്ടുനോക്കിയാല്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ധാരാളം ക്ലൂസ് നമുക്ക് കാണാം.
ഷൈനി മരിച്ചാല്‍ ഏറ്റവും ലാഭം ആര്‍ക്കാണ്? ഓഫ്കോഴ്സ്, അത് മാത്യുവിനാണ്. ബൈപോളാര്‍ ആയ, കണ്‍സീവ് ചെയ്യാന്‍ പറ്റാത്ത, കാശ് ധൂര്‍ത്തടിക്കുന്ന, പബ്ലിക് ആയി അപമാനിക്കുന്ന ഒരു ഭാര്യ ഇല്ലാതായാല്‍ ഏറ്റവും ലാഭം മാത്യുവിനാണ്. ഷൈനി നല്ല ചുറ്റുപാടുകളില്‍ നിന്നും വന്നതാണ് എന്നും പറയുന്നുണ്ട്, അപ്പോള്‍ നല്ലൊരു തുക ഇന്‍ഹെറിറ്റന്‍സ് കൂടെ മാത്യുവിന് ലഭിച്ചേക്കും. മാത്യുവും ഫിദയും തമ്മില്‍ ഉള്ള അടുപ്പം ആദ്യമേ തന്നെ എസ്ടാബ്ലിഷ് ചെയ്യുന്നുണ്ട്, നിന്നെ കെട്ടിയാല്‍ മതിയായിരുന്നു എന്നും പറയുന്നുണ്ട്
ഈ ഗെയിം കളിക്കാം എന്ന് പറയുന്നത് ഫിദയാണ് (വേറെ ഒരാള്‍ അതിനു മുന്‍പ് വിശ്വാസത്തെ കുറിച്ച് പറയുന്നുണ്ട്) എങ്കിലും ഈ ഗെയിം സെറ്റ് ചെയ്യുന്നത് ഫിദയാണ്. പാര്‍ട്ടി തുടങ്ങിയ കാര്യം ആര്‍ക്കോ ഫിദ മെസെജ്ഉം ചെയ്യുന്നുണ്ട്. ഗെയിമിന്റെ ഇടയില്‍ മാത്യുവിന് ഫോണ്‍ വരുന്നു, അയാളുടെ ബാധ്യതകള്‍, കേള്‍ക്കുന്ന തെറി, എല്ലാം കൂടെ പുള്ളി നാണം കെടുന്നു, ബൈപോളാര്‍ ആയ ഷൈനി ഉറപ്പായും അപ്‌സെറ്റ് ആവും, അതിനെ തുടര്‍ന്ന് അവളുടെ മരണം നടന്നാല്‍, അതിനെ ആത്മഹത്യ പോലെ ആക്കിത്തീര്‍ത്താല്‍ അതൊരു കണ്‍വിന്‍സിംഗ് സ്റ്റോറി ആവും എന്നതാവണം മാത്യുവിന്റെയും ഫിദയുടെയും പ്ലാന്‍.
ചന്ദ്രശേഖര്‍ എന്ന കാരക്ടര്‍ ഒരു പോസിറ്റിവ് കാരക്ടര്‍ ആയല്ല കാണിക്കുന്നത്, അടിച്ചു പാമ്പായി ന്യൂയിസന്‍സ് ആയ, പെണ്ണുങ്ങളോട് ഡബിള്‍ മീനിങ് ഡയലോഗ് പറയുന്ന, സസ്പെന്‍ഷനില്‍ ആയ ഒരു പോലീസുകാരന്‍ ആണ് അയാള്‍. അയാളും ഫിദയും തമ്മില്‍ കാണുന്ന സീനില്‍ എന്തോ നിഗൂഢതകള്‍ ഇവരുടെ ഇടയില്‍ ഉണ്ടെന്ന രീതിയില്‍ ആണ് കാണിച്ചിരിക്കുന്നത്. ഇയാളും ഫിദയും തമ്മില്‍ ഉള്ള കണക്ഷന്‍ എന്താണ്? കൈക്കൂലി ആവാം, പടത്തിന്റെ നേച്ചര്‍ വെച്ച് അവിഹിതവും ആവാം.
സൂയിസൈഡ് പോയിന്റിലെ കാമറ തന്നെ കൃത്യമായി വര്‍ക് ആവുന്നില്ല, ഇതൊരു സ്ഥിരം ട്രോപ് ആണ്. അങ്ങനെ കൃത്യമായി സംഭവിച്ചു എന്നതിനേക്കാള്‍ എംഡിയുടെ അടുത്ത ഫ്രണ്ട് എന്ന നിലയില്‍ എല്ലായിടത്തും ആക്‌സസ് ഉള്ള ചന്ദ്രശേഖര്‍ മനഃപൂര്‍വം അത് കേടാക്കിയതും ആവാം. അപ്പോള്‍ ചന്ദ്രശേഖര്‍ ഇവിടെ വന്നത് എന്തിനാണ്? ഒരു കുറ്റം നടന്ന സ്ഥലത്തു ബൈ ചാന്‍സില്‍ വേറൊരു പോലീസുകാരന്‍ വന്നാല്‍പ്പോലും അന്വേഷണത്തില്‍ സഹായിക്കാറുണ്ട്. ഇവിടെ അയാള്‍ സുപ്പീരിയര്‍ ഓഫീസര്‍ ആണ്, ഇന്‍വെസ്റ്റിഗെറ്റിംഗ് ഓഫീസറിന് വേറെ തിരക്കുകളും ഉണ്ട്. അപ്പോള്‍ അന്വേഷണം ഫസ്റ് ഹാന്‍ഡില്‍ അറിയുക ഇവര്‍ എക്‌സിക്യൂട്ട് ചെയ്ത പ്ലാനില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചോ, അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിനെ എങ്ങനെ നേരിടണം, സംഭവം നടന്ന സമയത് ആരൊക്കെ എവിടെയൊക്കെ ആയിരുന്നു, മൊത്തം സീക്വന്‍സ് ഓഫ് ഇവെന്റ്‌സ് അറിയുക എന്നതൊക്കെ ആയിരുന്നു ഇങ്ങേരുടെ ബിഗ് ബോസ് കളിയുടെ ഉദ്ദേശ്യം. അതിന്റെ ഇടക്ക് ഒരു കുപ്പി കൊണ്ട് വന്നത് ഓര്‍ക്കുക, അത് പൊട്ടിയിരുന്നു എങ്കിലും കുറച്ചു മദ്യമേ പോയിരുന്നുള്ളൂ എന്ന് പോലീസ് എടുത്തു പറയുന്നുണ്ട്. എന്തിനാണ് അങ്ങനെ എടുത്തു പറയുന്നത്? ഡെഡ് ബോഡിയുടെ അടുത്ത് നിന്നാണ് ആ കുപ്പി കിട്ടുന്നത്, മുകളില്‍ നിന്നും വലിച്ചെറിഞ്ഞിട്ടും കുപ്പി മുഴുവനായും പൊട്ടി മദ്യം പോയിട്ടില്ല. ഒരു പക്ഷെ ഇതൊരു ക്രൂഷ്യല്‍ evidence ആയിരുന്നിരിക്കാം. ഇത് മാത്യുവിന്റെ ആണ് എന്ന് പറയുമ്പോള്‍ ഫിദ ആണ് അതിന്റെ അലിബി. ഇങ്ങനെ നരേട്ടീവില്‍ ഗ്യാപ്പുകള്‍ കണ്ടുപിടിക്കുക അത് പ്ലഗ് ചെയ്യുക എന്നതാണ് ചന്ദ്രശേഖര്‍ ചെയ്യുന്നത്. അതോടൊപ്പം തന്നെ ഒരു ഇന്‍വെസ്റ്റിഗേഷനില്‍ ആദ്യത്തെ മണിക്കൂറുകള്‍ ആണ് വളരെ ഇമ്പോര്‍ട്ടന്റ്, അത് മുഴുവന്‍ ചദ്രശേഖറുടെ കയ്യിലാണ്. ഇനി ചന്ദ്രശേഖര്‍ പറഞ്ഞ കഥ കോടതിയില്‍ ചെല്ലുന്നു, അത് തള്ളിപ്പോകുന്നു, പിന്നെയും എന്തെങ്കിലും അന്വേഷണം നടത്താം എന്ന് തീരുമാനിച്ചാല്‍ തന്നെ വേറെ ഒരു ഡയറക്ഷനില്‍ ഉള്ള അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ അത്രയും കാലത്തിന്റെ ഇടയില്‍ ഇല്ലാതാകുന്നു.
ചുരുക്കത്തില്‍, ഒരു ഗെറ്റ് ടുഗെദറിന്റെ ഇടയില്‍ കൊല്ലപ്പെടുന്ന ഷൈനിയെ കൊന്നത് സാം ആണെന്ന് ചന്ദ്രശേഖര്‍ അന്വേഷിച്ചു കണ്ടുപിടിക്കുന്ന ഒരു whodunnit മൂവി അല്ല ട്വല്‍ത് മാന്‍. മറിച്ച്, ഭര്‍ത്താവും കാമുകിയും കൂടെ ഒരു corrupt പോലീസ് ഓഫീസറുടെ സഹായത്തോടെ നടത്തുന്ന ഒരു പെര്‍ഫെക്റ്റ് മര്‍ഡറിന്റെ കഥയാണ് ട്വല്‍ത് മാന്‍