അഗര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. തപന്‍ ദേബ്‌നാഥ് ആണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. സെപാഹിജല ജില്ലയില്‍ ജൂലൈ 24നാണ് 16 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു മടങ്ങവെയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്.
മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടിയായ 16 കാരിയെ ഹിന്ദുമതത്തിലേക്ക് മാറിയാല്‍ വിവാഹം കഴിക്കാമെന്ന് പ്രദേശത്തെ സുമന്‍ സര്‍ക്കാര്‍ എന്ന 23 കാരന്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത് വിശ്വ ഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ചന്ദ്ര ശേഖര്‍ കറും ദേബ്‌നാഥും ചേര്‍ന്നായിരുന്നു.
ചോദ്യം ചെയ്യലില്‍ സുമനും പെണ്‍കുട്ടിയ്ക്കും സഹോദരിയുടെ വീട്ടില്‍ അഭയം നല്‍കിയിരുന്നതായി ദേബ്‌നാഥ് സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.