മുഖത്തെ ചുളിവുകൾ മാറ്റാൻ ചികിത്സ, കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്, സൗന്ദര്യത്തിന് ലാൽ പൊടിക്കുന്നത് ലക്ഷങ്ങൾ?
കൊച്ചി:ഒരു നായകന് വേണ്ട മുഖ സൗന്ദര്യമോ ഫിറ്റ്നസോ ഒന്നും തന്നെ ഇല്ലാതെ സിനിമയിൽ അഭിനയിച്ച് തുടങ്ങുകയും പിന്നീട് വർഷങ്ങൾക്കുശേഷം ഏറ്റവും സുന്ദരനായ നടനെന്ന് എല്ലാവരും ഒന്നടങ്കം പറയുകയും ചെയ്ത താരമാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. മോഹൻലാലിന്റെ മുഖവും ചിരിയും എത്ര കണ്ടാലും ബോറടിക്കില്ലെന്നാണ് ആരാധകർ പറയാറുള്ളത്. ലാലേട്ടൻ തന്റെ ഇരുപതുകളിലും മുപ്പതുകളിലും നാൽപ്പതുകളിലുമെല്ലാം അതീവ സുന്ദരനായിരുന്നു.
അതുകൊണ്ടാവും ഭാര്യ സുചിത്ര പോലും സുന്ദരകുട്ടപ്പൻ എന്ന ഓമനപ്പേര് ഭർത്താവിന് കൊടുത്തത്. വിവാഹത്തിന് മുമ്പ് കൂട്ടുകാർക്കും കസിൻസിനുമിടയിൽ മോഹൻലാലിനെ വിശേഷിപ്പിക്കാൻ വേണ്ടി സുചിത്ര നൽകിയ സീക്രട്ട് നെയിം ആയിരുന്നു സുന്ദരകുട്ടപ്പൻ അഥവാ എസ്കെപി. സുന്ദരകുട്ടപ്പൻ അത് മോഹൻലാലിന് വളരെ ചേരുന്ന ഒരുപേര് തന്നെയാണ്.
പഴയ ആ ചുള്ളൻ മോഹൻലാലിനെ കൺനിറയെ കാണാൻ അധിപനും ദശരഥവും വന്ദനവും ചിത്രവുമൊക്കെ റിപ്പീറ്റ് അടിച്ച് കാണുന്നവരാണ് മലയാളികൾ. കുറച്ച് വർഷം മുമ്പ് ഒടിയൻ സിനിമയിൽ യുവാവായി അഭിനയിക്കാൻ നിരവധി ട്രീറ്റ്മെന്റുകൾ മുഖത്തും ശരീരത്തിലും മോഹൻലാൽ ചെയ്തിരുന്നു.
അതിനുശേഷം ഷേവ് ചെയ്ത ലുക്കിൽ മോഹൻലാൽ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. മോഹൻലാലിന്റെ ജീവസുറ്റ കണ്ണുകളും ചിരിയും മുഖത്തെ പ്രകാശവുമെല്ലാം ഒടിയനുവേണ്ടി നടത്തിയ ട്രീറ്റ്മെന്റോടെ നഷ്ടപ്പെട്ടുവെന്നാണ് ആരാധകരുടെ പക്ഷം. അതിന്റെ പേരിൽ ഇപ്പോഴും ഒടിയന്റെ സംവിധായകൻ വി.എ ശ്രീകുമാറിനെ കമന്റ് ബോക്സിലൂടെ മലയാളികൾ ചീത്ത വിളിക്കുകകയും പരിഹസിക്കുകയും ചെയ്യാറുണ്ട്.
അടുത്തിടെയായി ആ പഴയ നാച്വറൽ ലുക്കിലേക്ക് മോഹൻലാൽ തിരിച്ച് വരുന്നതായി ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്. പ്രായം അറുപത്തിനാലിൽ എത്തിയെങ്കിലും ചെറുപ്പവും ഫിറ്റ്നസും നിലനിർത്താൻ വേണ്ടതെല്ലാം എല്ലാ താരങ്ങളേയും പോലെ മോഹൻലാലും ചെയ്യുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനായി വർഷം ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിൽ താരം ചിലവഴിക്കുന്നുണ്ടത്രെ.
എക്സ്പ്ലോർബ്യൂട്ട് വിത്ത് ആഷ് എന്ന യുട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രത്യക്ഷപ്പെട്ടത്. പണ്ടത്തെ മോഹൻലാലിന്റെ മുഖം പ്രോപ്പർ വൃത്താകൃതിയിലായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മുഖത്തിന് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മുഖത്ത് മോഹൻലാൽ ഡെർമ്മൽ ഫില്ലേഴ്സ് ചെയ്തിട്ടുണ്ട്. ഇത്തരം ഡെർമ്മൽ ഫില്ലേഴ്സ് സ്കിൻ പ്ലംപ് ചെയ്ത് ഇരിക്കാനും മുഖം സ്മൂത്തായി പ്രായം തോന്നിക്കാതിരിക്കാനും സഹായിക്കും.
അതുപോലെ മുഖത്ത് വരുന്ന ചുളിവുകളും മറ്റും നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ ഒരുവിധപെട്ട എല്ലാ മലയാളം നടന്മാരെയും പോലെ മോഹൻലാലും നോൺ സർജിക്കൽ ഹെയർ റീപ്ലേയ്സ്മെന്റ് ചെയ്തിട്ടുണ്ട്. ആ പറഞ്ഞ ട്രീറ്റ്മെന്റുകൾ എല്ലാം ചെയ്യാൻ കുറഞ്ഞത് ഒരു വർഷം ഇരുപത് ലക്ഷം രൂപയെങ്കിലും ചിലവ് വരുമെന്ന് ബ്യൂട്ടി വ്ലോഗറായ ആഷ് പറയുന്നു. ആഷിന്റെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആ പഴയ ലാലേട്ടന്റെ ലുക്ക് ആയിരുന്നു അടിപൊളി എന്നാണ് കമന്റുകൾ ഏറെയും.
2025ൽ ഒരുപിടി മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. തുടരും, എമ്പുരാൻ എന്നിവയാണ് അതിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകൾ.