
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു.
ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു അനഘ ഹരി. അനഘയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും, പിന്നീട് മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. പിന്നീട് വാതിൽ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
പൊലീസ് മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും, കുട്ടിയുടെ മൊബൈലിൽ മരണത്തിന് തൊട്ട് മുൻപ് പകർത്തിയ ഒരു വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News