ഇടുക്കി: കോവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും, ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കും പ്രവേശനം നിരോധിച്ചു.
തേക്കടിയിലെ ബോട്ടിംഗ്, ഗവി യാത്ര, പരിസ്ഥിതി ക്യാമ്പുകള്‍, ഗസ്റ്റ് ഹൗസുകളുടെ സേവനം എന്നിവയാണ് മാര്‍ച്ച് 31 വരെ നിരോധിച്ചത്. ഇടുക്കിയില്‍ തങ്ങുന്ന വിദേശികള്‍ നിരീക്ഷണത്തിലുമാണ്. മൂന്നാറിലും വാഗമണ്ണിലുമെത്തുന്ന വിനോദ സഞ്ചാരികള്‍ മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News