KeralaNews

കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ കർണാടകയിൽ നാട്ടുകാര്‍ തടഞ്ഞു

ബെംഗളൂരു∙ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ മടിവാളയ്ക്കു സമീപം നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളുമായി വിനോദ യാത്രയ്ക്കുപോയ ബസാണ് തടഞ്ഞത്.

വലിയരീതിയിൽ എൽഇഡ‍ി ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റു വാഹനങ്ങൾക്ക് അപകടത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാണിച്ചാണു നാട്ടുകാർ ബസ് തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരും വാക്കുതർക്കമുണ്ടായി. തുടർന്ന് ബസിന്റെ മുന്നിലെ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റും മറച്ചശേഷമാണു യാത്ര തുടരാൻ അനുവദിച്ചത്. 

ഏകീകൃത കളര്‍ കോഡില്‍നിന്നു രക്ഷപ്പെടാന്‍ കേരളത്തിൽനിന്ന് കര്‍ണാടകയിലേക്ക് കൊമ്പൻ ബസിന്റെ റജിസ്ട്രേഷന്‍ മാറ്റിയിരുന്നു. മുപ്പതോളം ബസുകളുടെ റജിസ്ട്രേഷന്‍ ബന്ധുവിന്റെ പേരില്‍ മാറ്റിയെന്നാണ് പത്തനംതിട്ടയിലെ ഉടമ അറിയിച്ചത്. വടക്കഞ്ചേരി അപകടത്തിനു ശേഷം കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നടപ്പാക്കിയതിനെ കൊമ്പൻ ബസ് ഉടമ വെല്ലുവിളിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button