KeralaNews

നാളെ യുഡിഎഫ് കരിദിനം

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി യു‍ഡിഎഫ്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും കത്തി നശിച്ചുവെന്നും നാളെ യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സെക്രട്ടറിയേറ്റ് ആരുടെയും തറവാട്ട് സ്വത്തല്ല. സെക്രട്ടേറിയേറ്റിന് മുന്നിൽ അസാധാരണ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്, ഫയൽ തീയിൽ വേകുമ്പോൾ നോക്കി നിൽക്കണോ, ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടുന്നത് വരെ പുറത്ത് കുത്തിയിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button