News
സിനിമ ചിത്രീകരണത്തിനിടെ ടോം ക്രൂസിന്റെ ബി.എം.ഡബ്ല്യു കാര്‍ മോഷണം പോയി
ബിര്‍മിങ്ഹാം: ഹോളിവുഡ് താരം ടോം ക്രൂസിന്റെ ആഡംബര കാര്‍ ബിഎംഡബ്ല്യു എക്‌സ് 7 മോഷണം പോയി. മിഷന്‍ ഇംപോസിബിള്‍ സീരീസിന്റ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഒരു കോടിയോളമാണ് ഇതിന്റെ വില.
താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. ബിര്‍മിങ്ഹാമില്‍ മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗം ചിത്രീകരണം നടക്കുകയായിരുന്നു. കാര്‍ നഷ്ടപ്പെട്ട വാര്‍ത്തയറിഞ്ഞ് ബിഎംഡബ്ല്യു കമ്ബനി, ടോം ക്രൂസിന് പുതിയ കാര്‍ എത്തിച്ചുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതെ സമയം, ട്രാക്കിങ് സംവിധാനം ഉള്ളതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ പോലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News