‘പ്രശ്നങ്ങളില്ലെന്ന് അഭിനയിച്ച് മടുത്തു’; അഭിഷേകിനോട് വെറുപ്പ് പ്രകടിപ്പിച്ച് ഐശ്വര്യ റായ്, കമന്റുകൾ വൈറൽ!
മുംബൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും വാർത്തകളിൽ നിറയുന്നതുമായ ഒരു ജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നുവെന്നാണ് അടുത്തിടെയായി വരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ എപ്പോഴും അഭിഷേകിനും ഐശ്വര്യയ്ക്കും പിന്നാലെയാണ്. പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് എത്തുമ്പോഴും ക്യാമറകൾ താരങ്ങൾക്ക് പിന്നാലെയാണ്.
എന്നിരുന്നാലും ഇരുവരും കഴിഞ്ഞ ദിവസം തങ്ങളുടെ മകൾ ആരാധ്യ ബച്ചനായി ഒരുമിച്ച് ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ എത്തിയിരുന്നു. ഒരുമിച്ച് പൊതുപരിപാടികൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കിയവർ മകൾക്കായി വീണ്ടും ഒരുമിച്ച് എത്തിയത് ആരാധകരുടെയും ശ്രദ്ധനേടാൻ കാരണമായി. ആരാധ്യ മാത്രമല്ല തൈമൂർ അലി ഖാൻ, അബ്രാം ഖാൻ എന്നീ താരപുത്രന്മാരും ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് പഠിക്കുന്നത്.
കഴിഞ്ഞ ദിവസം സ്കൂളിന്റെ ആന്വൽ ഡെയായിരുന്നു. ആരാധ്യ ബച്ചനും ഷാരൂഖിന്റെ മകൻ അബ്രാമുമെല്ലാം ആന്വൽ ഡെയിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. അത് ആസ്വദിക്കാനാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട റൂമറുകൾ പ്രചരിക്കുമ്പോഴും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്തിയത്.
പരിപാടി ആസ്വദിക്കാനായി സ്കൂളിൽ ഇരുവരും ഒരുമിച്ചാണ് എത്തിയതെങ്കിലും ഇരുവരും തമ്മിൽ ശീതയുദ്ധം നടക്കുന്നതായി തോന്നുന്നുണ്ടെന്നും കാരണം ഐശ്വര്യയുടെ മുഖത്ത് അഭിഷേകിനോടുള്ള പിണക്കവും രോഷവും കാണാമായിരുന്നുവെന്നുമാണ് വീഡിയോ കണ്ട് ആരാധകർ കുറിച്ചത്. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഐശ്വര്യയുടെ മുഖപ്രസാദം നഷ്ടപ്പെട്ടിരുന്നുവെന്നും ആരാധകർ കുറിക്കുന്നു.
അടുത്തിടെ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഐശ്വര്യ അഭിഷേകിനോടുള്ള വെറുപ്പ് പരസ്യമായി കാണച്ചിരുന്നതായും പുതിയ വീഡിയോ വൈറലായതോടെ ആരാധകർ കുറിക്കുന്നു. ഐശ്വര്യ-അഭിഷേക് താരജോഡിയുടെ പുത്തൻ വീഡിയോകൾ പുറത്ത് വരാൻ തുടങ്ങിയതോടെ ഇരുവരും തമ്മിൽ പിണക്കാമാണെന്ന റൂമറുകൾ ആരാധകരും വിശ്വസിക്കാൻ തുടങ്ങി. പ്രശ്നങ്ങളില്ലെന്ന് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ അഭിനയിച്ച് ഐശ്വര്യയ്ക്ക് മടുത്തുവെന്ന് തോന്നുന്നു, ചില വിവാഹങ്ങൾ വർക്കൗട്ടാകില്ല.
അത് മനസിലാക്കാൻ ഒരു കക്ഷിയുടെയും വില്ലന്റെയും ആവശ്യമില്ല, പണ്ട് ഐശ്വര്യ അഭിഷേകിനോട് അമിതമായി സ്നേഹം പ്രകടിപ്പിച്ചിരുന്നു. അവനോട് മാത്രമല്ല എല്ലാ കുടുംബാംഗങ്ങളോടും. ചിലപ്പോൾ അത് ക്രിഞ്ചായി തോന്നിയിരുന്നു. കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഐശ്വര്യ ഒരുപാട് ശ്രമിച്ചുവെന്ന് തോന്നി.
പക്ഷെ എത്ര നേരം ശ്രമിക്കാനാകും?. എനിക്കിപ്പോൾ തോന്നുന്നു അവൾ അത് കാര്യമാക്കുന്നില്ല. ഇപ്പോൾ ഐശ്വര്യ മകളെ കൂടുതൽ ശ്രദ്ധിക്കുന്നുവെന്നാണ് ആരാധകർ ഐശ്വര്യയുടെയും അഭിഷേകിന്റെയും കുടുംബപ്രശ്നങ്ങളെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. കുറച്ച് ദിവസം മുമ്പ് ദി ആർച്ചീസിന്റെ താരനിബിഡമായ പ്രീമിയറിൽ പങ്കെടുക്കാൻ ഐശ്വര്യയും അഭിഷേകും ആരാധ്യയും എത്തിയിരുന്നു.
സഹോദരി ശ്വേതയുടെ മകൻ അഗസ്ത്യ നന്ദ ആർച്ചീസിൽ അഭിനയിച്ചിരുന്നു. അന്ന് ചടങ്ങിൽ താരകുടുംബം പങ്കെടുത്തതിന്റെ വീഡിയോയിൽ ഐശ്വര്യയും അഭിഷേകും കുശലം പറയുന്നത് കാണാമായിരുന്നു. 2023ൽ സുഭാഷ് ഘായിയുടെ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ ഐശ്വര്യ റായ് അഭിഷേക് ബച്ചനോട് രോഷം പ്രകടപ്പിച്ച പഴയ വീഡിയോകളും ആരാധകർ കുത്തിപ്പൊക്കുന്നുണ്ട്.
അടുത്തിടെ ശ്വേത ബച്ചന്‍ ജല്‍സയിലേക്ക് താമസിക്കാനെത്തിയിരുന്നു. അമിതാഭിന്റെ കുടുംബവീടായ ജല്‍സ മകളുടെ പേരിലേക്ക് എഴുതി കൊടുക്കുകയായിരുന്നു. അങ്ങനെ ശ്വേത കൂടി വീട്ടിലേക്ക് വന്നതും മറ്റുമാണോ ഐശ്വര്യയുമായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന സംശയവും ആരാധകര്‍ക്കുണ്ട്.
2007ലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം നടന്നത്. 2011ലാണ് മകൾ ആരാധ്യ ബച്ചന്റെ ജനനം. പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിലാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവിലായി വേഷമിട്ടത്. 2023 ഏപ്രിൽ മാസത്തിലായിരുന്നു റിലീസ്.