23.2 C
Kottayam
Wednesday, December 4, 2024

‘സമയപരിധി’ അവസാനിച്ചു; അതിർത്തിയിൽ നിലയുറപ്പിച്ച് ഇസ്രയേലി ടാങ്കുകൾ

Must read

ടെല്‍അവീവ്: വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് ആളുകൾക്ക് പോകുന്നതിനായി ഇസ്രയേൽ അനുവദിച്ച സമയം അവസാനിച്ചു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും ഖാന്‍ യൂനിസിലേക്കായിരുന്നു ഇസ്രയേല്‍ സുരക്ഷിതപാത ഒരുക്കിയത്. ഇസ്രയേലി ടാങ്കുകൾ ഗാസയുമായുള്ള അതിർത്തിയിൽ നിലയുറപ്പിക്കാൻ തുടങ്ങി. നിലവിൽ 126 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

തെക്കന്‍ ഗാസയിലേക്ക് സുരക്ഷിതമായി മാറാന്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഐ.ഡി.എഫ്. സമയം അനുവദിച്ചിരുന്നു. ഈ സമയത്ത് ഒരുതരത്തിലുള്ള സൈനികനീക്കവും ഗാസയില്‍ നടത്തില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് അനുവദിച്ച സുരക്ഷിത ഇടനാഴിയിലൂടെ സുരക്ഷിതമായി തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് ഐഡിഎഫ് എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെടുകയും ചെയ്തു.

വടക്കന്‍ ഗാസയിലെ 11 ലക്ഷംപേര്‍ക്കായിരുന്നു തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയത്. ഹമാസ് നേതാക്കള്‍ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടാകുമെന്ന കാര്യം ഗാസയിലെ സാധാരണജനങ്ങള്‍ തിരിച്ചറിയണമെന്നും ഐഡിഎഫ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് തെക്കന്‍ ഗാസയിലേക്ക് നീങ്ങണമെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

ഇതിനിടെ, ഇസ്രയേലിനുനേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യുഎസ് രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ ഇസ്രയേലിന് കൈമാറി. സാധാരണജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലെ ഭൂരിഭാഗം ജനതയ്ക്കും ഹമാസുമായി ബന്ധമില്ലെന്നും ബൈഡന്‍ പറഞ്ഞു. വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ ( ഒഐസി) അടിയന്തര അസാധാരണ യോഗം ശനിയാഴ്ച വിളിച്ചുചേര്‍ക്കുകയും ചെയ്്തു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് വിളിച്ചുകൂട്ടി. ടെൽഅവീവിലെ സൈനിക ആസ്ഥാനത്താണ് യോഗം നടന്നത്. യോഗത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 1,300 ഓളം ഇസ്രയേലികളെ മന്ത്രിമാർ അനുസ്‌മരിച്ചു. തങ്ങൾ തകരുമെന്ന് ഹമാസ് കരുതി, പക്ഷേ തങ്ങളാണ് ഹമാസിനെ തകർക്കുന്നത് എന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

നിലവിൽ ഗാസയിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകാത്ത 50,000 ഗർഭിണികളുണ്ട് എന്നാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുകൾ പറയുന്നത്. സ്ത്രീകൾക്ക് അടിയന്തിര ആരോഗ്യ പരിചരണവും സംരക്ഷണവും ആവശ്യമാണ് എന്നും യുഎൻപിഎഫ് അറിയിച്ചു.

ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തികൾ സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമായെന്ന് ചൈന വിമർശിച്ചു. ഇസ്രായേൽ ഗാസയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാറ്റുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും മൊബൈല്‍ഫോണും മോഷ്ടിച്ചു,എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കുടുങ്ങിയതിങ്ങനെ

കൊല്ലം: ചിതറയിൽ വാറ്റ് കേസ് പ്രതിയുടെ വീട്ടിൽ കവർച്ച നടന്ന കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലത്തെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീസിൻ്റെ പിടിയിലായത്. ചിതറ മാങ്കോട് സ്വദേശി അൻസാരിയുടെ വീട്ടിൽ...

ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍,റോഡില്‍ വെള്ളം വെളിച്ചക്കുറവ്;ആലപ്പുഴ വാഹനാപകടത്തിന്റെ കാരണങ്ങളിങ്ങനെ

ആലപ്പുഴ : കളർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അപകടത്തിന് നാല് പ്രധാന കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് ആലപ്പുഴ ആര്‍ടിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മഴമൂലം...

ആലപ്പുഴ അപകടം: പോലീസ് കേസെടുത്തു,കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പ്രതി

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചെന്നു കാട്ടിയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍...

തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ അജിത കഴിഞ്ഞ മൂന്ന് മാസമായി യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. മൂന്ന് മാസത്തിലധികം...

ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്;നടപടി സിപിഎം വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ...

Popular this week