InternationalNews

യുഎസിൽ ടിക് ടോക് തിരിച്ചെത്തുന്നു;ട്രംപിന് നന്ദി പറഞ്ഞ് ചൈനീസ് വമ്പന്‍

വാഷിംഗ്‌ടൺ ഡിസി: യുഎസിലേക്ക് തിരിച്ചെത്താൻ ഒരുങ്ങി ടിക് ടോക്. തിങ്കളാഴ്ച പ്രസിഡന്റായി ചുമതലയേൽക്കുന്നതോടെ യുഎസിൽ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങൾ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പിലാണിത്. യുഎസിലെ ജനങ്ങളുടെ വിവരങ്ങൾ ചോരുന്നുവെന്ന സംശയത്തെ തുടർന്നാണ് ജോ ബൈഡൻ സർക്കാർ രാജ്യ സുരക്ഷ മുൻനിർത്തി ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാൻസിന്റെ  ഉടമസ്ഥതയിലുള്ള ടിക് ടോക് നിർത്തലാക്കാൻ തീരുമാനിച്ചത്. 

എന്നാൽ താൻ ചുമതലയേറ്റത്തിന് ശേഷം ടിക് ടോക് നിർത്തലാക്കുന്നതിനുവേണ്ടിയുള്ള നിയമം പ്രാബല്യത്തിൽ വരുന്നത് 90 ദിവസത്തേക്ക് മാറ്റിവെക്കാൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അതിനുള്ളിൽ രാജ്യ സുരക്ഷക്കുവേണ്ടി ഒരു കരാർ ഉണ്ടാക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.  ടിക് ടോക് തിരിച്ചു പിടിക്കാനായി ബൈറ്റ്ഡാൻസ് കമ്പനിയുടെ 50 ശതമാനം ഉടമസ്ഥതാവകാശം വാങ്ങാൻ യുഎസ്‌ താല്പര്യപെടുന്നു. അതിലൂടെ ടിക് ടോക്കിനെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും റാലിയിൽ പങ്കെടുക്കുന്നതിനിടയിൽ ട്രംപ് അറിയിച്ചു. 

ആദ്യം പറഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ട്രംപിന്റെ അഭിപ്രായങ്ങൾ. 2020ൽ ട്രംപ് പറഞ്ഞിരുന്നത് ടിക് ടോക് നിരോധിക്കണമെന്നും ബൈറ്റ് ഡാൻസ് എന്ന ചൈനീസ് സ്ഥാപനം അവരുടെ സർക്കാരിന് യുഎസ് ജനങ്ങളുടെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നുമെന്നാണ്. എന്നാൽ 2024 ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ യുവജനങ്ങളുടെ പ്രീതിക്കായി താൻ ടിക് ടോക്കിനെ ഇഷ്ടപെടുന്നുവെന്നും അതിന് തന്റെ ഹൃദയത്തിലൊരിടമുണ്ടെന്നും അഭിപ്രായം മാറ്റി പറയുകയായിരുന്നു.   

2020 ഓഗസ്റ്റിൽ, 90 ദിവസത്തിനുള്ളിൽ ടിക് ടോക് വിൽക്കണമെന്ന് ബൈറ്റ് ഡാൻസിന് ട്രംപ് ഉത്തരവും നൽകി. എന്നാൽ അത് ഇല്ലാതാക്കികൊണ്ട് മറ്റൊരു പാർട്ണർഷിപ് ആരംഭിക്കുകയായിരുന്നു. 

തങ്ങളുടെ 170 മില്ല്യൺ അമേരിക്കക്കാർക്കും 7 മില്യൺ ചെറുകിട സംരംഭകർക്കും പിഴകൾ ഒന്നും കൂടാതെ തന്നെ സേവനങ്ങൾ പുന:സ്ഥാപിക്കുന്നതിനും ഉപഭോക്താക്കൾക്ക് ആവശ്യമായ വ്യക്തതയും ഉറപ്പും നൽകിയതിനും ടിക് ടോക് ഉടമയായ ബൈറ്റ്ഡാൻസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ചു. ട്രംപിന്റെ പരിശ്രമം കൊണ്ടാണ് ഇതിന് സാധിച്ചത്. ഭേദഗതിക്കും ഏകപക്ഷിയ സെൻസർഷിപ്പിനുമെതിരെയുള്ള ശക്തമായ നിലപാടാണിത്. യുഎസിൽ ദീർഘകാല ടിക് ടോക് നിലനിൽപ്പിനായി ട്രംപുമായി പ്രവർത്തിക്കുമെന്നും ബൈറ്റ് ഡാൻസ് സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker