News
കൊവിഡ് വാക്‌സിന്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍
ഇന്‍ഡോര്‍: കൊവിഡ് വാക്‌സിന്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരില്‍ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയും മെഡിക്കല്‍ റെപ്രസന്റേറ്റീവും ഉള്‍പ്പെടുന്നു.
കൊവിഡ് വാക്‌സിനേഷന് ഉപയോഗിക്കുന്ന റംഡെസിവിര്‍ ആണ് ഇവര്‍ ഉയര്‍ന്ന വിലയ്ക്ക് അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചത്. രാജേഷ് പടിദാര്‍, ഗ്യാനേശ്വര്‍ ഭരസ്‌കര്‍, അനുരാഗ് സിംഗ് ശിശോധിയ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പോലീസിലെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ഇവരെ പിടികൂടിയത്. വാക്‌സിന്റെ ഒരു കുത്തിവയ്പ്പിന് 20,000 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News