KeralaNews

വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ട് എടുത്ത് ഭീഷണി; പ്രണയം നടിച്ചെത്തിയ യുവാക്കളെ കുടുക്കി പെണ്‍കുട്ടി

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോകളുമായി ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരെയാണ് ഗുരുവായൂര്‍ പോലീസ് പിടികൂടിയത്. ഗുരുവായൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഇവരുടെ ഭീഷണികള്‍ കണക്കിലെടുക്കാതെ പോലീസില്‍ പരാതി നല്‍കി മുന്‍പോട്ട് വന്നത്.

ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് ഇവര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി. പിന്നാലെ പ്രണയം നടിച്ച്, വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളില്‍ നഗ്നത പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

ഭീഷണിയെ തുടര്‍ന്ന് കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറത്ത് നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. യുവാക്കളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ ഇത്തരത്തില്‍ ലൈംഗീക ചുണഷത്തിന് ഇരയാക്കിയതായി വ്യക്തമായിട്ടുണ്ട്. പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker