EntertainmentKeralaNews

‘മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു’; സല്‍മാൻ ഖാനെതിരെ മുൻ കാമുകി

മുംബൈ:ബോളിവുഡില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരപ്രഭാവമാണ് സല്‍മാൻ ഖാന്‍റേത്. എന്നാല്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ സല്ലുഭായിയെ പിന്തുടര്‍ന്നിട്ടുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാൻ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്.

ഇപ്പോഴിതാ സല്‍മാൻ ഖാന്‍റെ പഴയകാല കാമുകിയും നടിയുമായ സോമി അലി വീണ്ടും സല്‍മാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അഭിനയത്തിന് ഏതാണ്ട് വിരാമമിട്ടതിന് സമാനമാണ് ഇപ്പോള്‍ സോമി അലിയുടെ ജീവിതം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് സോമി.

മുമ്പ് പലപ്പോഴായി സല്‍മാനില്‍ നിന്ന് താൻ നേരിട്ട പീഡനങ്ങളെന്ന പേരില്‍ പല കാര്യങ്ങളും സോമി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഇക്കാര്യങ്ങള്‍ ഇവര്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് ഡിലീറ്റ് ചെയ്തുകളയുകയാണ് ചെയ്തിട്ടുള്ളത്.

എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുന്നതെന്നും, സല്‍മാനുമൊത്തുള്ള എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നുവെന്നുമാണ് സോമി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെ വളരെ മോശമായ കാര്യങ്ങള്‍ എഴുതി തന്‍റെ പേജുകളില്‍ വയ്ക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും സല്‍മാനെതിരായ വെളിപ്പെടുത്തലുകള്‍ പിൻവലിക്കാൻ കാരണമായിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു. 

‘സല്‍മാനൊത്ത് ചിലവഴിച്ച എട്ട് വര്‍ഷങ്ങളാണ് എന്‍റെ ആകെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയം. പലരുമായുള്ള പ്രേമങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പുറമെ പതിവായി എന്നെ ചെറുതാക്കിയും താഴ്ത്തിയും അപമാനിച്ചും സംസാരിക്കുമായിരുന്നു സല്‍മാൻ. വൃത്തികെട്ടവളെന്നും വിഡ്ഢിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും വിളിക്കും. ഒരു ദിവസം പോലും ഇങ്ങനെയല്ലാതെ കടന്നുപോയിട്ടില്ല…

…വര്‍ഷങ്ങളോളം പരസ്യമായി എന്നെ കാമുകിയായി അംഗീകരിക്കാൻ സല്‍മാൻ തയ്യാറായില്ല. ഒടുവില്‍ തയ്യാറായപ്പോഴും സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും മുന്നില്‍ വച്ച് അപമാനിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് പതിവായി. ഇങ്ങനെയെല്ലാം എന്നെ ട്രീറ്റ് ചെയ്തത് കൊണ്ട് തന്നെയാണ് ഞാനും മറ്റ് ബന്ധങ്ങളിലേക്ക് പോയത്. എനിക്കതില്‍ ഒരു പശ്ചാത്താപവും തോന്നിയിട്ടില്ല. എന്നെ സ്നേഹിക്കുന്ന- എന്നോട് കരുതലുള്ള ആരെയെങ്കിലും എനിക്ക് വേണമായിരുന്നു…

…ശരിക്കും എന്നോട് നന്നായി പെരുമാറുന്ന ഒരാളെയായിരുന്നു എനിക്ക് വേണ്ടത്. എന്നാല്‍ അപ്പോള്‍ ജീവിതത്തില്‍ വന്ന പല പുരുഷന്മാരും എന്‍റെ അവസ്ഥകളെ മുതലെടുക്കുന്നവരായിരുന്നു. അന്ന് അതൊന്നും മനസിലാക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ഇതെക്കുറിച്ചെല്ലാം അറിഞ്ഞപ്പോള്‍ സല്‍മാൻ എന്നെ തല്ലി. ആണുങ്ങള്‍ക്ക് ഇതെല്ലാം ആവാം പെണ്ണുങ്ങള്‍ക്ക് പാടില്ലെന്ന് എന്നോട് സല്‍മാൻ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. സല്‍മാന്‍റെ സെക്സിസ്റ്റ് മനോഭാവവും അന്ന് ഞാൻ വേണ്ടുവോളം അനുഭവിച്ചു…’- സോമി അലിയുടെ വാക്കുകള്‍.

താനിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ആദ്യമായി പറയുന്നതല്ലെന്നും ഇത് മുമ്പ് പലപ്പോഴും വാര്‍ത്തകളില്‍ തന്നെ വന്നിട്ടുള്ളതാണെന്നും സോമി കൂട്ടിച്ചേര്‍ക്കുന്നു. 

സോമി അലിക്ക് ശേഷം നടി സംഗീത ബിജ്ലാനിയുമായിട്ടായിരുന്നു സല്‍മാൻ ഖാന്‍റെ ബന്ധം. ഇതിന് ശേഷം കത്രീന കെയ്ഫ്, ഐശ്വര്യ റായ് എന്നീ താരങ്ങളുമായും സല്‍മാന്‍റെ പേരുകളുയര്‍ന്ന് കേട്ടു. നിലവില്‍ മോഡലായ ലൂലിയ വാഞ്ചറുമായി സല്‍മാൻ ഡേറ്റിംഗിലാണെന്നതാണ് പുതിയ ഗോസിപ്പുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker