33.9 C
Kottayam
Saturday, April 27, 2024

ലോകത്തിൽ ഏറ്റവും വൃത്തിയേറിയ രാജ്യം ഇതാണ്‌ ;ഇന്ത്യയുടെ സ്ഥാനം അറിഞ്ഞാൽ ഞെട്ടും

Must read

ലോകരാജ്യങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ ഏറ്റവും മുന്നിലുള്ളത് യൂറോപ്പിലെ രാജ്യങ്ങളാണ്. കേവലം വൃത്തിയായിരിക്കുക എന്നത് മാത്രമല്ല വൃത്തിയുള്ള രാജ്യമായിരിക്കാനുള്ള യോഗ്യത.ശുദ്ധമായ ജലം,​ വായു,​ കൃത്യമായ മാലിന്യനിർമ്മാർജന സംവിധാനം,​ ശരിയായ ശുചീകരണം എന്നിവ നടക്കുന്ന രാജ്യങ്ങളാണ് ഈ വിഭാഗത്തിൽ വരിക. പരിസ്ഥിതി പ്രകടന സൂചിക(ഇപിഐ)​ മൂല്യം മികച്ചതായുള്ള രാജ്യങ്ങളെയാണ് വൃത്തിയുള്ളതായി കണക്കാക്കുക.

ഇവയിൽ ഏതെങ്കിലും മികച്ചതായ ശേഷം മറ്റുള്ളവ മോശമായാൽ വൃത്തിയുള്ള രാജ്യമാകില്ല. കാരണം ലോകത്ത് മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന അന്തരീക്ഷമലിനീകരണമൊന്നും രാജ്യത്ത് ഉണ്ടാകാൻ പാടില്ല. രാജ്യത്തെ 180 രാജ്യങ്ങളിലെ പരിസ്ഥിതിയുടെ ശരിയായ പാലനം ഉറപ്പാക്കാനാണ് പരിസ്ഥിതി പ്രകടന സൂചിക ഉണ്ടാക്കിയത്.

ലോകത്ത് വൃത്തിയേറിയ ചില രാജ്യങ്ങൾ ഏതെന്ന് നോക്കാം. ആദ്യമായി ഈ പട്ടികയിൽ ഉള്ളത് യൂറോപ്യൻ രാജ്യമായ ഡെൻമാർക്കാണ്.

ഡെൻമാർക്ക്

ഇപിഐ സ്‌കോർ 77.9 ഉള്ള ഡെന്മാർക്ക് ആണ് വൃത്തിയേറിയതും അന്തരീക്ഷം ശുദ്ധമായതുമായ രാജ്യം. മലിനജല നിവാരണം,​ ജലജീവി സംരക്ഷിത പ്രദേശങ്ങൾ, തുടങ്ങി പല മേഖലകളിലും ‌ഡെന്മാർക്ക് 100 പോയിന്റും നേടി. ഹരിതഗൃഹവാതകങ്ങൾക്ക് എതിരെ പ്രവർത്തിച്ചും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെടുത്തുമാണ് ഡെൻമാർക്ക് ഈ നില നേടിയെടുത്തത്.

യുണൈറ്റഡ് കിംഗ്‌ഡം

ഇപിഐ സ്‌കോർ 77.7 ഉള്ള യു.കെയാണ് രണ്ടാം സ്ഥാനത്തുള്ളത്. 67.5 മില്യൺ ജനങ്ങൾ വസിക്കുന്ന രാജ്യത്ത് ഇത് വലിയ അംഗീകാരമുള്ള സ്‌കോറാണ്. കുടിവെള്ളം, ശുചീകരണം, മലിനീകരണം എന്നിവയിൽ മുഴുവൻ മാർക്കുകളും യു.കെ നേടി.

ഫിൻലൻഡ്

നോർഡിക്ക് രാജ്യങ്ങളിൽ മറ്റൊരു രാജ്യമായ ഫിൻലാൻഡിന് ഇപിഐ സ്‌കോർ 76.5 ആണ്.രാജ്യത്തെ ഊർജ ആവശ്യങ്ങൾ 42 ശതമാനവും പുനരുപയോഗിക്കാവുന്ന വസ്‌തുക്കളിൽ നിന്നാണ്. കുടിവെള്ളം, വന്യജീവി സംരക്ഷണം ഇവയിൽ രാജ്യം ഏറെ മുന്നിലാണ്.

എന്നാൽ ഇപിഐ സ്‌കോർ കേവലം 18.9 മാത്രമുള്ള ഇന്ത്യ വൃത്തിയുള്ള രാജ്യങ്ങളിൽ ഏറ്റവും പിന്നിലാണ്. 180ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ 10 വർഷം കൊണ്ട് -0.6 മാത്രമാണ് രാജ്യത്തിന്റെ മാറ്റവും. എല്ലാ മേഖലയിലും നാം മുന്നേറേണ്ടിയിരിക്കുന്നു എന്ന് അർത്ഥം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week