25.9 C
Kottayam
Saturday, October 19, 2024

യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട് മുളകുപൊടി വിതറി 25 ലക്ഷം കവര്‍ന്നു,ക്യത്യം നടത്തിയത് യുവതിയും സംഘവുമെന്ന് മൊഴി

Must read

കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു.

കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്. സ്വകാര്യ എടിഎമ്മിൽ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി;പരിശോധന

കൊച്ചി: കൊച്ചിയിലും വിമാനത്തിന് നേരെ ബോംബ് ഭീഷണി. രാത്രി ബെംഗളുരുവിലേക്ക് പുറപ്പെടുന്ന അലയൻസ് എയർ വിമാനത്തിനാണ് ഭീഷണി. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഭീഷണി വന്നത്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കി....

പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി ; ഒറ്റ ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിനുമുകളിൽ ഉദ്യോഗാർത്ഥികൾ

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനകം രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ. 2024 – 25 കേന്ദ്ര ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ ഒരു...

ചിലരോട് പ്രത്യേക താൽപര്യം ; അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ

കൊച്ചി : താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. അമ്മയുടെ നേതൃനിരയിലെ ചിലരുടെ പ്രത്യേക താല്പര്യം അനുസരിച്ചാണ് എല്ലാ കാര്യങ്ങളും നടത്തുന്നതെന്ന് മലിക സുകുമാരൻ കുറ്റപ്പെടുത്തി. കൈനീട്ടം കൊടുക്കുന്നതിൽ പോലും ഈ...

തിരിച്ചടിച്ച്‌ ഹിസ്‌ബുല്ല? നെതന്യാഹുവിന്റെ വസതിക്കു സമീപം ഡ്രോൺ ആക്രമണം

ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു സമീപം ഡ്രോൺ ആക്രമണം നടന്നതായി ഇസ്രയേൽ. ആക്രമണം നടന്ന സമയം നെതന്യാഹു വസതിയിലുണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് പറ‍ഞ്ഞു. ലബനനിൽനിന്നും...

വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട്ട് സി.കൃഷ്ണകുമാർ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി:ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട് നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് സി.കൃഷ്ണ കുമാറും ചേലക്കരയിൽ കെ.ബാലകൃഷ്ണനും മത്സരിക്കും. വയനാട് ലോക്സഭാ മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ്...

Popular this week