“മോഹൻലാൽ കഴിഞ്ഞേ ആരും ഉള്ളൂ” മീര ജാസ്മിൻ
കൊച്ചി:മീരാ ജാസ്മിൻ എന്നറിയപ്പെടുന്ന ജാസ്മിൻ മേരി ജോസഫ് 2000-കളിൽ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു .പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും അവർ നേടിയിട്ടുണ്ട്.
“മലയാള സിനിമയിലെ താരങ്ങൾക്കിടയിലും അഭിനേതാക്കൾക്കിടയിലും സ്വന്തമായി നിലകൊള്ളാൻ കഴിയുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ” എന്നാണ് ദി ഹിന്ദു ദിനപത്രം അവരെ വിശേഷിപ്പിച്ചത്. ഇപ്പോൾ മോഹൻലാലിനെ കുറിച്ചുള്ള മീര ജാസ്മിന്റെ വെളിപ്പെടുത്തൽ ആണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്.
എത്രയൊക്കെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണെന്ന് മീര ജാസ്മിൻ വെളിപ്പെടുത്തി. ലോകത്തിലെ തന്നെ മികച്ച അഞ്ചു നടന്മാരെ എടുക്കുകയാണെങ്കിൽ അതിൽ മോഹൻലാൽ ഉണ്ടാകും എന്ന് താരം പറയുന്നു.
2006 ൽ ഇറങ്ങിയ രസതന്ത്രം എന്ന, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിനൊപ്പം മീര അഭിനയിച്ചു. സിനിമയുടെ ആദ്യ പകുതിയിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ആൺകുട്ടിയായി വേഷം മാറി ജീവിക്കേണ്ടി വന്ന ഒരു പെൺകുട്ടിയായാണ് അവർ അഭിനയിച്ചത്. ചിത്രം വാണിജ്യ വിജയമായി മാറി.
സത്യൻ അന്തിക്കാടിന്റെ തന്നെ ചിത്രമായ ഇന്നത്തെ ചിന്ത വിഷയം (2008) എന്ന ചിത്രത്തിലൂടെ വീണ്ടും മോഹൻലാലിനൊപ്പം മീര അഭിനയിച്ചെങ്കിലും ചിത്രത്തിന് വിജയം നേടാനായില്ല. സിദ്ദിഖിന്റെ ലേഡീസ് ആൻഡ് ജെന്റിൽമാനിൽ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം മീര ഒരേകടൽ എന്ന ശ്യാമപ്രസാദ് സിനിമയിലാണ് അഭിനയിച്ചത്.