
തൃശ്ശൂർ: മാള അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 29 നു രാത്രി 7.45നായിരുന്നു സംഭവം.
കൈയും കാലും അറ്റുപോകാവുന്ന നിലയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീഷ്മ. നിരവധി ശസ്ത്രക്രിയകളും ചെയ്തിരുന്നു. രക്തത്തിലെ അണുബാധയാണ് മരണത്തിനിടയാക്കിയതെന്നാണ് സൂചന. ഇവർക്ക് നാല് മക്കളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News