News
ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു
കോട്ടയം: ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ വെള്ളക്കെട്ടിൽ വീണ് സൈനികൻ മരിച്ചു. ജോൺ സെബാസ്റ്റിനാണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.ഞായറാഴ്ച ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ശേഷമായിരുന്ന സംഭവം യൂണിവേഴ്സിറ്റി ക്യാമ്പസിനു സമീപുള്ള പാടത്തു സുഹൃത്തിനൊപ്പം നീന്താൻ ഇറങ്ങിയതാണ്. ഇടയ്ക്കു കുഴഞ്ഞു മുങ്ങിതാഴുകയായിരുന്നു.
കോട്ടയത്തു നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കേളേജിലേക്ക് മാറ്റി. അമ്പാലയിൽ നിന്നും പൂനയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയ ജോൺ ഇടയ്ക്ക് വീട്ടിലെത്തിയതാണ്. ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ ടിന്റു മക്കൾ: ആതിര , എബി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News