തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകീട്ടുണ്ടായ അതിശക്തമായ മഴയിൽ മുള്ളരിങ്ങാട്-തലക്കോട് റോഡിൽ വെള്ളംകയറി. ഇതുവഴിവന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയുടെ കാർ ശക്തമായ ഒഴുക്കിൽ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന വൈദികനെ നാട്ടുകാർചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.
വലിയകണ്ടം ഭാഗത്താണ് അപകടം നടന്നത്. രണ്ടാംവാർഡ് ഭാഗത്തുണ്ടായ ചെറിയ ഉരുൾപൊട്ടലാണ് മുള്ളരിങ്ങാട് പുഴയിൽ വെള്ളം ഉയരാൻ കാരണമെന്ന് കരുതുന്നു. ആളപായവും വലിയ കൃഷിനഷ്ടവും ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ല. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News