കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവ് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 45,280 രൂപയിലാണ് വില. ഒരു ഗ്രാമിന് 5,660 രൂപയും. രാജ്യാന്തര വിപണയിൽ ട്രോയ് ഔൺസിന് 1985 ഡോളറിലേക്ക് വില ഉയർന്നു.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ വില സ്ഥിരമായി തുടരാൻ കാരണം. വിവാഹ സീസൺ ആയിട്ടും കഴിഞ്ഞ രണ്ട് മാസങ്ങളായി സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. ഇസ്രായേൽ-ഹമാസ് സംഘഷമാണ് പെട്ടെന്ന് സ്വർണ വില കൂടാൻ കാരണം. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 60,000 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വിവിധ നഗരങ്ങളിലെ ഏകദേശ വില. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55,000 രൂപയായിരുന്നു വില.
അപ്രതീക്ഷിതമായി എത്തിയ ഇസ്രായേൽ- ഹമാസ് സംഘർഷം കേരളത്തിലും സ്വർണ വില റെക്കോർഡ് താണ്ടാൻ കാരണമായിരുന്നു. പവന് 45,920 രൂപയും ഗ്രാമിന് 5,740 രൂപയും വരെയായി വില ഉയർന്നിരുന്നു.
സംസ്ഥാന നികുതികൾ, മറ്റ് ചാർജുകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ അനുസരിച്ച് ഇന്ത്യൻ നഗരങ്ങളിലെ സ്വർണ വിലയിൽ വ്യത്യാസം വരാം. രാജ്യാന്തര വിപണിയിലെ സ്വർണ വിലയും ഡോളറിൻെറ വിനിമയ മൂല്യവും സംസ്ഥാനത്തെ സ്വർണ വിലയെ നേരിട്ടു ബാധിക്കുന്ന ഘടകങ്ങളാണ്.
ഡൽഹിയിൽ ഇന്ന് സ്വർണ വില ഉയർന്നു. 22 കാരറ്റിന്റെ 10 ഗ്രാമം സ്വർണത്തിന് 56,650 രൂപയാണ്. 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് 61,790 രൂപയാണ്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണ വില സ്ഥിരമായി തുടരുകയാണ്. വിവാഹ സീസണിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് 60,000 രൂപയും 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 55,000 രൂപയുമാണ് വില.
വെള്ളി വില
ഒരു ഗ്രാം വെള്ളിക്ക് 77 രൂപയും 10 ഗ്രാം വെള്ളിക്ക് 770 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 77,000 രൂപയാണ് വില.