EntertainmentKeralaNews

‘കല്യാണം കഴിക്കണമെന്നാണ് കുടുംബക്കാരുടെ ഉത്തരവ്; എന്താണ് കാരണമെന്നിവർ ചോദിക്കില്ല’; അനുമോൾ

കൊച്ചി:സമാന്തര സിനിമകളിൽ കൂടുതലായും കാണുന്ന നടിയാണ് അനുമോൾ. ഞാൻ, ചായില്യം, ഇവൻ മേഘരൂപൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് അനുമോൾ ചെയ്തത്. വെടിവഴിപാട് എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറിയ വിവാദങ്ങളും ഈ സിനിമ ഉണ്ടാക്കിയിരുന്നു.

വാരി വലിച്ച് സിനിമകൾ ചെയ്യാതെ കഥാപാത്രങ്ങൾ നോക്കി സിനിമ ചെയ്യുന്ന അനുമോളുടെ കരിയറിൽ സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഇവയിൽ മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടിണ്ട്. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിക്കുന്നുണ്ട്. ഐശ്വര്യ രാജേഷ് നായിക ആയെത്തുന്ന ഫർഹാന ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ.

ഇപ്പോഴിതാ സിനിമാ വിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അനുമോൾ. വിവാഹം കഴിക്കാൻ കുടുംബക്കാരുടെയും നാട്ടുകാരുടെയും നിർബന്ധം ഉണ്ടെന്നും എന്നാൽ വിവാഹം നടക്കുമ്പോൾ നടക്കട്ടെ എന്നാണ് തന്റെ മനോഭാവമെന്നും അനുമോൾ പറയുന്നു. കാൻചാനൽ മീഡിയയോടാണ് പ്രതികരണം. ആറു വർഷം നീണ്ട പ്രണയം വിവാഹത്തിന് അടുത്തെത്തിയെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് നടി പറഞ്ഞു.

‘എല്ലാ ബന്ധങ്ങളിലും കുറച്ച് വിഷമങ്ങളും പ്രശ്നങ്ങളും ഉണ്ടാവും. പക്ഷെ അതിന്റെ അളവ് കൂടുമ്പോഴാണ് നമ്മൾ വേണ്ടെന്ന് വെക്കുന്നത്. ആരെയെങ്കിലുമാെക്കെ കാണുകയാണെങ്കിൽ കഴിക്കാം. ഞാനങ്ങനെ കല്യാണ വിരോധി ഒന്നുമല്ല. അനിയത്തിയെ വേ​ഗം കെട്ടിച്ച് വിടണമെന്നൊക്കെ ഞാൻ പറയുന്നുണ്ട്. വിവാ​ഹം നടക്കുകയാണെങ്കിൽ നടക്കട്ടെ, നടന്നില്ലെങ്കിൽ അതൊരു വലിയ പ്രശ്നമുള്ള കാര്യമാെന്നുമല്ല ഇന്നത്തെ കാലത്ത്’

‘ നമ്മൾ എല്ലാവർക്കും സ്വതന്ത്ര്യമായി ഒറ്റയ്ക്ക് ജീവിക്കാൻ അറിയാം. അതൊരു വലിയ കാര്യമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നുമാണ് ഏറ്റവും കൂടുതൽ വരുന്ന ചോദ്യം ഇതാണ്. എന്താ വേണ്ടാത്തതെന്നല്ല. കല്യാണം കഴിക്കണം എന്ന ഓർഡറുകളാണ് സാധാരണ വരാറ്,’ അനുമോൾ പറഞ്ഞു.

‘ഇതുവരെ ചെയ്ത സിനിമകളിൽ രണ്ട് സിനിമകൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഏത് സിനിമയാണെന്ന് പറയുന്നില്ല. കഥാപാത്രം കൊണ്ടല്ല, സിനിമ പ്രമോട്ട് ചെയ്യുന്ന സമയത്ത് ചില സീനികളുടെ ഫോട്ടോകൾ ഉപയോ​ഗിക്കരുതെന്ന് പറയും. കൃത്യമായി ആ ഫോട്ടോകൾ തന്നെ ഉപയോ​ഗിക്കുന്നത് വളരെ വേദനിപ്പിക്കും. കഥാപാത്രങ്ങൾ തെരഞ്ഞെടുത്തതിൽ ഇതുവരെ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല.കാരണം അത്രയും അളന്നു മുറിച്ചാണ് ഓരോ കഥാപാത്രവും എടുക്കുന്നത്’

ചില വേദികളിൽ താനാരാണെന്ന് തിരിച്ചറിയാതെ മറ്റു നടിമാരെക്കുറിച്ച് സംസാരിച്ചവരും ഉണ്ടെന്നും അനുമോൾ പറഞ്ഞു. ഒരിക്കൽ ഒരു വേദിയിൽ പോയിരുന്നപ്പോൾ അനു സിത്താരയുടെ രാമന്റെ ഏദൻതോട്ടത്തെ പുകഴ്ത്തിയെന്നും അനുമോൾ പറഞ്ഞു. മുമ്പൊക്കെ പ്രതികരിക്കേണ്ട സമയത്ത് കരയുകയായിരുന്നു ചെയ്യാറ്.

ഇപ്പോൾ ഞാൻ തിരിച്ച് പറയും. കൊടുക്കേണ്ട സ്ഥലത്ത് തിരിച്ചു കൊടുക്കാൻ ഞാൻ കുറച്ചൊക്കെ പഠിച്ചു. ജോലി കൃത്യമായി നടന്നില്ലെങ്കിൽ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എല്ലാ ആഘോഷങ്ങളും ചെയ്യുമെങ്കിലും പണിയെടുക്കേണ്ട സമയത്ത് പണി എടുക്കണമെന്നും അനു മോൾ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button