ഇത് പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ‘alert’ എന്ന തലക്കെട്ടിൽ പ്രചരിക്കുകയാണ്. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി ഇത്തരം പല നിർദ്ദേശങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ കാര്യ കാരണങ്ങൾ സഹിതം ആദ്യമാണ് ഒരു കുറിപ്പ്. സിഎംസി വെല്ലൂർ ഡോക്ടർമാരുടെ സംഘത്തിന്റെ പുതിയ കണ്ടുപിടിത്തമാണ് ചുവടെ കൊടുക്കുന്നത്.
പുതിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതൽ ഊർജ്ജസ്വലതയോടെ തിരിച്ചെത്തി.
ഇത് ബാധിക്കുന്നവർക്ക് പഴയത് പോലെയുള്ള ലക്ഷണങ്ങൾ മറ്റൊന്നും തന്നെയില്ല. ചുമ ഇല്ല, പനിയും ഇല്ല മറിച്ച്, സന്ധി വേദന, ബലഹീനത, വിശപ്പ് കുറയുക, മൂക്കൊലിപ്പ് (ബ്രോങ്കൈറ്റിസ് ) പോലുള്ള ലക്ഷണങ്ങൾ മാത്രമേയുള്ളൂ. എന്നാൽ മരണനിരക്ക് തീർച്ചയായും വളരെ ഉയർന്നതാണ്. വളരെ കുറഞ്ഞ ദിവസങ്ങളിൽ രോഗം രൂക്ഷമാകുന്നു. ചില ആളുകൾക്ക് രോഗലക്ഷണങ്ങൾ പോലുമില്ല . ഇത് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നു. പനിയില്ലാത്ത നിരവധി രോഗികളെ ഞങ്ങൾ കണ്ടിട്ടുണ്ട്,
പക്ഷേ ഇവരുടെ എക്സ്-റേ റിപ്പോർട്ടിൽ നെഞ്ചിൽ കഫക്കെട്ട് കാണിച്ചു.അതായത് ഈ വൈറസ് നേരിട്ട് ശ്വാസകോശത്തിലേക്ക് പടരുന്നു, വൈറൽ ന്യുമോണിയ മൂലം കടുത്ത ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. എന്തുകൊണ്ടാണ് ഇത് ഇത്ര കഠിനവും അപകടകരവുമാണെന്ന് ഇത് വിശദീകരിക്കുന്നത്.നമുക്ക് ശ്രദ്ധിക്കാം.തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക.
” 2-വേവ് ” ആദ്യ തരംഗത്തേക്കാൾ അപകടകരമാണ്. അതിനാൽ നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. ഒപ്പം എല്ലാ മുൻകരുതലുകളും സ്വീകരിക്കുക.സുഹൃത്തുക്കളുമായും കുടുംബവുമായും ജാഗ്രത പാലിക്കുക …
ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്, ഇത് നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടുക.ദയവായി ശ്രദ്ധിച്ച് സുരക്ഷിതമായിരിക്കുക.
മഹാരാഷ്ട്രയില്‍ 55,000 കടന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ വിദഗ്ധ സമിതി ഇന്നെത്തും. കൊവിഡ് സഹചര്യം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.