KeralaNews

മണപ്പുറം ഫിനാൻസ് മേധാവിയുടെ 143 കോടി രൂപയുടെ ആസ്തി ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

കൊച്ചി: പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻെറ എംഡി വി പി നന്ദകുമാറിൻെറ 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . എൻബിഎഫ്‌സിയുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് നീക്കം. കമ്പനി ആസ്ഥാനമായ തൃശ്ശൂരിലെ ആറ് സ്ഥലങ്ങളാണ് തിരച്ചിൽ നടന്നിരുന്നു. മണപ്പുറംഫിനാൻസിൻെറ ഓഹരികൾ ഉൾപ്പെടെ മൊത്തം 143 കോടി രൂപയുടെ ആസ്തിയാണ് മരവിപ്പിച്ചത്. ഇതിൽ എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ലിസ്റ്റ് ചെയ്ത ഷെയറുകളിലെ നിക്ഷേപവും ഓഹരികളും ഉൾപ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം ശേഖരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനായി തുക ഉപയോഗിച്ചെന്നും വരുമാനം നന്ദകുമാർ തൻെറ പേരിലും ഭാര്യയുടെയും കുട്ടികളുടെയും പേരിലും സ്ഥാവര സ്വത്തുക്കളിലേക്കും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലേക്കും വകമാറ്റി നിക്ഷേപിച്ചെന്നുമാണ് ആരോപണം.

മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നടന്ന റെയിഡിൽ ചില രേഖകളും 60 സ്ഥാവര സ്വത്തുക്കളുടെ വസ്തു രേഖകളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് സൂചന. വി പി നന്ദകുമാർ തൻെറ ഉടമസ്ഥതയിലുള്ള മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) മുഖേന ആർബിഐ അനുമതിയില്ലാതെ നടത്തിയ പൊതുനിക്ഷേപത്തിൻെറ പേരിലാണ് നടപടികൾ.
ലിസ്‌റ്റഡ് കമ്പനിയായ മണപ്പുറം ഫിനാൻസ് ലിമിറ്റിഡിൻെറ വിവിധ ബ്രാഞ്ച് ഓഫീസുകളിൽ നിന്ന് ചില ജീവനക്കാർ മുഖേന നന്ദകുമാർ പിരിച്ചെടുത്തതാണ് നിക്ഷേപമാണ് പരിശോധനക്ക് വഴിവെച്ചത്.

ആർബിഐ നിക്ഷേപകർക്ക് തുക തിരികെ നൽകാൻ നിർദ്ദേശിച്ചപ്പോൾ, പണം തിരികെ നൽകിയതായി പ്രതികരിച്ചെങ്കിലും നിക്ഷേപകർക്ക് പണം തിരിച്ചടച്ചതിൻെറ തെളിവുകളോ നിക്ഷേപകരുടെ കെവൈസിയോ ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണം..

അതേസമയം നിവിലില്ലാത്ത മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന കമ്പനി നടത്തിയ ചില ഇടപാടുകളുടെ ഭാഗമായി ആണ് നടപടി നേരിട്ടതെന്നും പ്രമോട്ട‍ർ എന്ന നിലയിലെ വ്യക്തിപരമായ സമ്പാദ്യം മാത്രമാണ് മരവിപ്പിച്ചതെന്നും കമ്പനി മേധാവി വിപി നന്ദകുമാ‍ർ പ്രതികരിച്ചു. ആദായ നികുതി വകുപ്പിൻെറ നടപടി പ്രമോട്ട‍ർക്കെതിരെയാണെന്നും കമ്പനിക്കെതിരെയല്ലെന്നും മണപ്പുറം ഫിനാൻസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button