KeralaNews

വിമാനത്തിൽ നടിയെ അപമാനിച്ച സംഭവം: അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: വിമാനത്തിൽ വച്ചു നടി ദിവ്യപ്രഭയെ അപമാനിച്ച കേസിലെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു സി.ആർ. ആന്റോ സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതിക്ക് എതിരെ ചുമത്തിയതു ഗുരുതര വകുപ്പുകളാണെന്നു കോടതി നിരീക്ഷിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണു തർക്കമുണ്ടായതെന്നും അതു പരിഹരിച്ചിരുന്നെന്നുമായിരുന്നു ആന്റോയുടെ വാദം. ജാമ്യഹർജി തീർപ്പാക്കുന്നതിനു മുമ്പു തന്റെ അറസ്റ്റ് തടയണമെന്ന ഉപഹർജിയും ആന്റോ സമർപ്പിച്ചിരുന്നു. ഈ ഹർജിയാണു കോടതി തള്ളിയത്. അടുത്ത ചൊവ്വാഴ്ച ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. 

സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ അങ്ങനെയൊരു സംഭവം വിമാനത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ആന്റോ ജാമ്യാപേക്ഷയിൽ പറയുന്നത്.

ഗ്രൂപ്പ് ടിക്കറ്റിലാണു താൻ വിമാനത്തിൽ യാത്ര ചെയ്തത്. വിൻഡോ സീറ്റിൽ ഇരിക്കുന്ന സമയത്തു നടി അതു തന്റെ സീറ്റാണെന്നു പറഞ്ഞു. തുടർന്ന് അതുമായി ബന്ധപ്പെട്ടു ചെറിയ തർക്കങ്ങൾ ആ സമയത്ത് ഉണ്ടായി. എന്നാൽ വിമാനത്തിലെ ജീവനക്കാർ എത്തി ആ പ്രശ്നം പരിഹരിക്കുകയും നടിക്കു മറ്റൊരു സീറ്റ് നൽകുകയും ചെയ്തു.

അതിനുശേഷം പരാതി ഒന്നുമില്ലാതെ യാത്ര തിരിച്ചെന്നും പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തിൽ പരാതിയുണ്ടെന്ന കാര്യം അറിയുന്നതെന്നും ആന്റോ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണു തർക്കമുണ്ടായതെന്നും അതു പരിഹരിച്ചിരുന്നെന്നുമായിരുന്നു ആന്റോയുടെ വാദം. ജാമ്യഹർജി തീർപ്പാക്കുന്നതിനു

വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽ നിന്ന് നേരിടേണ്ട വന്ന ദുരനുഭവം പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് സംഭവത്തെ കുറിച്ചും പരാതി പോലീസിൽ പരാതി നൽകാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും നടി വിശദീകരിച്ചത്. നടിയുടെ പരാതിയിൽ തൃശൂർ സ്വദേശിയായ ആന്റോ എന്ന ആൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

നടിയുടെ വാക്കുകളിലേക്ക് -’12 എ ആയിരുന്നു എന്‍റെ സീറ്റ് നമ്പര്‍. വിന്‍ഡോ സീറ്റ് ആയിരുന്നു. എന്‍റെ സീറ്റിലേക്ക് ഇരിക്കാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ നേരത്തെ പോസ്റ്റില്‍ പറഞ്ഞിരുന്ന ആള്‍ നില്‍ക്കുകയായിരുന്നു. മാറിത്തന്നാൽ എനിക്ക് ഇരിക്കാമായിരുന്നുവെന്ന് ഞാൻ അയാളോട് പറയുന്നുണ്ട്. കണ്ടപ്പോൾ ചന്നെ മദ്യപിച്ച ആളാണെന്ന് മനസിലായി. വളരെ മോശമായ ഭാവമായിരുന്നു അയാൾ പ്രകടിപ്പിച്ചത്.

അയാളെ കുറെ അധികം പറഞ്ഞ് മനസിലാക്കേണ്ടി വന്നു എനിക്ക് എന്റെ സീറ്റിലിരിക്കാൻ. ഞാന്‍ ഇരുന്നതിന് പിന്നാലെ തൊട്ടടുത്ത സീറ്റായ 12 ബിയില്‍ ആയാള്‍ വന്ന് ഇരുന്നു. നേരെയല്ല അയാള്‍ ഇരിക്കുന്നത്. അതുകൊണ്ട് എനിക്കും ശരിയായി ഇരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് ഇയാൾ എന്റെ പേരും ജോലിയും ചോദിച്ചു. എന്നിട്ട് ഗൂഗിളിൽ എന്റെ പേര് വെച്ച് തിരഞ്ഞ് എന്റെ ഫോട്ടോ കാണിച്ചിട്ട് ഇതുപോലെ അല്ലല്ലോ നിങ്ങള്‍ ഇരിക്കുന്നതെന്ന് പറഞ്ഞു. നടിയുടെ അടുത്തൊക്കെ ഞാൻ ഇരിക്കണോയെന്ന് അപമാനിക്കുന്ന രീതിയിൽ അയാൾ സുഹൃത്തിനോട് സംസാരിച്ചു.

എന്റെ സൈഡിലോട്ടായിരുന്നു അയാൾ ഇരുന്നത്. ഇടക്കിടെ ദേഹത്ത് തട്ടുന്നുണ്ടായിരുന്നു. മര്യാദയ്ക്ക് ഇരിക്കാൻ പറഞ്ഞപ്പോൾ ഇവളെ ഞാൻ തൊട്ടിട്ടില്ലെന്ന് പറഞ്ഞ് അയാൾ ബഹളം വെച്ചു. തുടർന്നും അവിടെ ഇരിക്കാൻ ആവില്ലെന്ന് ആയപ്പോഴാണ് ഞാൻ എയർഹോഴ്സ്റ്റസിനോട് പരാതി പറഞ്ഞത്. അയാൾക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞെങ്കിലും അവർ എനിക്ക് മറ്റൊരു സീറ്റ് അനുവദിച്ചു. എന്നെയാണ് സീറ്റ് മാറ്റിയത്. അതെനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി.

എയർപോർട്ടിൽ ലാന്റ് ചെയ്തപ്പോൾ ഒരു ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞു. അങ്ങനെ ഞാൻ സംസാരിച്ച് കൊണ്ടിരിക്കുമ്പുോൾ അയാളുടെ സുഹൃത്തുക്കൾ വന്ന് എന്നോട് ക്ഷമ ചോദിച്ചു. അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. 12 ബി ആയിരുന്നില്ല അയാളുടെ സീറ്റെന്നും തങ്ങളില്‍ മറ്റൊരാളുടെ സീറ്റില്‍ ഇരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

അതേസമയം എയര്‍ ഇന്ത്യ ജീവനക്കാരോട് സംസാരിച്ചപ്പോൾ പുറത്ത് പോലീസിനോട് പരാതി പറയാൻ പറഞ്ഞു. അങ്ങനെ എക്സിറ്റിന്റെ അടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ പോയി പറഞ്ഞപ്പോൾ പരാതി മെയിലിൽ നൽകാൻ പറഞ്ഞു. പോലീസിന്റേയും എയർ ഇന്ത്യ ജീവനക്കാരുടേയും ഭാഗത്ത് നിന്നുണ്ടായ സമീപനമാണ് പരാതി നൽകാൻ കൂടി കാരണം.

വീട്ടിലെത്തിയപ്പോൾ തന്നെ ഞാൻ പരാതി നൽകി. പിറ്റേന്ന് തന്നെ പൊലീസില്‍ നിന്ന് പ്രതികരണവും വന്നു. ഞാൻ മൊഴിയും കൊടുത്തു. എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. എയർ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഞാൻ. യാത്ര ചെയ്യുമ്പോഴും മറ്റും അപരിചിതത്വമുള്ള ഒരു വ്യക്തിയോട് ഉണ്ടാവേണ്ട പെരുമാറ്റത്തിന് ഒരു അതിരുണ്ട്. ആ അതിര്‍ത്തി ഇവിടെ ലംഘിക്കപ്പെട്ടത്’, നടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker