മൂന്നാമതും കുട്ടിയുണ്ടാവാൻ ഭർത്താവ് സമ്മതിക്കുന്നില്ല; ഒരു പെൺകുട്ടി കൂടി വേണമെന്നാണ് ആഗ്രഹം; തുറന്നുപറഞ്ഞ് അനസൂയ
കൊച്ചി:ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരമാണ് നടിയും അവതാരികയുമായ അനസൂയ ഭരദ്വരാജ്. ഫോട്ടോഷൂട്ടുകളുടെ പേരിൽ താരം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കരിയറിനൊപ്പം തന്നെ കുടുംബത്തെയും ചേർത്ത് പിടിച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ ജീവിതം.
ഇപ്പോഴിതാ… കുഞ്ഞുങ്ങളെ കുറിച്ചുള്ള തന്റെ ആഗ്രഹങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് അനസൂയ. മൂന്നാമത് ഒരു കുഞ്ഞിനെ കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് അനസൂയ പറയുന്നു. ഒരു പെൺകുട്ടി വേണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ട്. അത് നടക്കാത്തതിന്റെ കാരണം ഭർത്താവാമെണന്നും പറയുന്നു.
14 വർഷം മുമ്പാണ് അനസൂയയും സൂസങ്ക് ഭരദ്വരാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണ്. രണ്ട് കുട്ടികൾ ഉണ്ടെങ്കിലും മൂന്നാമത് ഒരു കുട്ടി കൂടി വേണമെന്ന് ആണ് അനസൂയയുടെ ആഗ്രഹം. നാൽപ്പതാമതെ് വയസിൽ ഒരു തവണകൂടി അമ്മയാകാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും താരം പറയുന്നുണ്ട്. തങ്ങൾക്ക് ഒരു പെൺകുട്ടി കൂടി വേണമെന്നാണ് ആഗ്രഹം. വീട്ടിൽ രണ്ട് ആൺകുട്ടികളും ഭർത്താവും ഉണ്ട്. എന്നാൽ, ഒരു പെൺകുട്ടി കൂടി വേണം. പെൺകുഞ്ഞില്ലാത്ത ജീവിതം പാഴാണ്. പെൺകുട്ടി കൂടി ഉണ്ടെങ്കിൽ വീട് സന്തുലിതമാകും. വീട് വൃത്തിയായി ഇരിക്കണമെങ്കിൽ പെൺകുട്ടി കൂടി വേണമെന്നും അനസൂയ പറയുന്നു.
എന്നാൽ, തന്റെ ആഗ്രഹത്തിന് ഭർത്താവ്‌സമ്മതിക്കുന്നില്ല. വീണ്ടുമൊരു കുഞ്ഞിന് കൂടി ജന്മം നൽകിയാൽ നീ ജോലിക്ക് പോവുമോ എന്നാണ് ഭർത്താവ് ചോദിക്കുന്നത്. അങ്ങനെ ജോലിക്ക് പോയാൽ കുഞ്ഞിനെ ആരാണ് നോക്കുക എന്നും ഭർത്താവ് ചോദിക്കുന്നു. എന്നും അനസൂയ കൂട്ടിച്ചേർത്തു.
തെലുങ്കിൽ സജീവമായ അനസൂയ മലയാളികൾക്കും സുപരിചിതയായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഭീഷ്മ പർവം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിലും അറിയപ്പെടുന്ന താരമായി മാറിയത്. ഇപ്പോൾ പുഷ്പ 2 ലും ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തീയറ്ററുകളിൽ തിളങ്ങി നിൽക്കുകയാണ് അനസൂയ.