28.7 C
Kottayam
Saturday, September 28, 2024

വരാനിരിക്കുന്നത് മഹാപ്രളയം : ലണ്ടന്‍ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങള്‍ കടലില്‍ മുങ്ങിത്താഴും

Must read

ലണ്ടന്‍ : കാലാവസ്ഥ വ്യതിയാനം സമുദ്രത്തിലെ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ ലണ്ടന്‍ അടക്കമുള്ള ബ്രിട്ടനിലെ കടലോര നഗരങ്ങള്‍ അപകടത്തിലാകുമെന്ന് വിദഗ്ധർ. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും അധികം തിക്തഫലങ്ങള്‍ അനുഭവിക്കുക ബ്രിട്ടന്‍ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഒക്കെ പ്രതീക്ഷിക്കാം. അതായത് ഒരു ദ്വീപു രാഷ്ട്രം എന്നു പറയുമ്പോള്‍ സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് നദികളിലെ ജലനിരപ്പും ഉയരും. തീര്‍പ്രദേശങ്ങളെ പോലെ തന്നെ പല ഉള്‍പ്രദേശങ്ങളും അപകടത്തിലാകും.ലണ്ടന്‍ നഗരം എല്ലാ ഭാഗത്തുനിന്നും വെള്ളത്താല്‍ ചുറ്റപ്പെടുന്ന സാഹചര്യമുണ്ടാകും.

ഐസ് പാളികൾ ഉരുകുന്നതും അതോടൊപ്പം ചൂടുകൂടുന്നതുമൂലം സമുദ്രത്തിലെ ജലം വികസിക്കുന്നതുമാണ് ജലനിരപ്പ് ഉയരുവാന്‍ കാരണമാകുന്നത്. 1994-ലെ സമുദ്ര നിരപ്പിനേക്കാള്‍ ശരാശരി 3.4 ഇഞ്ചിന്റെ ഉയര്‍ച്ച 2019-ല്‍ സമുദ്രനിരപ്പില്‍ കണ്ടെത്തിയിരുന്നു. 1880 മുതല്‍ ശരാശരി സമുദ്ര നിരപ്പില്‍ എട്ടു മുതല്‍ ഒമ്പത് ഇഞ്ച് വരെയാണ് ഉയര്‍ച്ച ദൃശ്യമായിട്ടുള്ളത്.ജക്കാര്‍ത്തയില്‍ ഇപ്പോള്‍ തന്നെ വെള്ളം കയറി തുടങ്ങിയതിനാല്‍ ഇന്തോനേഷ്യ രാജ്യതലസ്ഥാനം കൂടുതല്‍ ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു./

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week