24 C
Kottayam
Monday, September 16, 2024

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ്; 37 കാരന്‍ പീഡിപ്പിച്ചത് ഒന്നാംക്ലാസ് മുതല്‍

Must read

തിരുവനന്തപുരം: മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്. കുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.

കേസെടുത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ 16 വയസുണ്ട്. അരുവിക്കര പൊലീസ് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തത് മുതൽ പ്രതി റിമാൻഡിൽ തുടരുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

ജ്വലിയ്ക്കുന്ന ഓര്‍മ്മയായി രക്തതാരകം;യച്ചൂരിയ്ക്ക് വിട നല്‍കി രാജ്യം

ന്യൂഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറി. ഡല്‍ഹി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു....

Popular this week