CrimeNational

പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ ; മന:സാക്ഷി മരവിപ്പിക്കുന്ന കാഴ്ച

ചെന്നൈ: മധുരയിൽ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ. മധുരയിലെ ബിബികുളത്താണ് മന:സാക്ഷി മരവിപ്പിക്കുന്ന സംഭവം.ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച ആദ്യം കണ്ടത്. വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി.

ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല. അതേസമയം കുട്ടിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുഞ്ഞിന്റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.അതേസമയം സമീപത്തെ ഏതെങ്കിലും വീട്ടിൽ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാൻ വഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ജനിച്ച ഉടൻ മാതാപിതാക്കൾ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പോലീസ്. ഇതുസംബന്ധിച്ച കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button