KeralaNewsPolitics

ഭരണ പ്രതിപക്ഷ പോര്‌:അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ കേൾക്കുന്നില്ലേയെന്നു സ്പീക്കറോടു മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും ദുരാരോപണങ്ങളും കേൾക്കുന്നില്ലേയെന്ന് സ്പീക്കറോട് മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയും കുഴൽനാടനും തമ്മിൽ നടന്ന വാക്പോരിനിടെയാണ്, സ്പീക്കറോട് മുഖ്യമന്ത്രിയുടെ ചോദ്യം. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പലതവണയാണ് മുഖ്യമന്ത്രിയും കുഴൽനാടനും വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത്.

‘‘പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ പാടില്ല. ഇപ്പോൾ അദ്ദേഹം പറഞ്ഞ വ്യാജോക്തികൾ, ആരോപണങ്ങൾ, അപകീർത്തികരമായ പ്രസ്താവനകൾ എല്ലാം അങ്ങും കേൾക്കുന്നുണ്ടാകുമല്ലോ. അതോടൊപ്പം തന്നെ, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമർശിക്കാൻ പാടില്ല.

ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേൾക്കുന്നണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.’ – മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സർക്കാരിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയാനല്ലെന്ന് കുഴൽനാടൻ തിരിച്ചടിച്ചു. ‘‘ജനം ആഗ്രഹിക്കുന്നത് പറയാൻ വേണ്ടിയാണ് അവർ എന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങൾക്കു വേണ്ടതു പറയാനല്ല. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ തിരഞ്ഞെടുത്ത അയച്ചത് കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ്.

അല്ലാതെ ഞാൻ എന്ത് വ്യാജോക്തിയാണ് പറഞ്ഞത്, എന്തു ദുരാരോപണമാണ് പറഞ്ഞത്?  ഞാൻ പറഞ്ഞതിനെ നിഷേധിക്കണമെങ്കിൽ അങ്ങ് കോടതിയെ സമീപിക്കണം. അതിന് എന്റെ അഭിപ്രായം മേടിക്കേണ്ടതില്ല’ – കുഴൽനാടൻ പറഞ്ഞു.

ഒരു അംഗം ഇവിടെ പറയുന്ന കാര്യത്തിന് താൻ എന്തിനു കോടതിയിൽ പോകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. അദ്ദേഹത്തിന്റെ നേരെ നോക്കിത്തന്നെയാണ് ഞാൻ ഇതു പറയുന്നത്. ആ കാര്യങ്ങൾ ഇവിടെ പറയാൻ എനിക്ക് ആർജവമുണ്ട്. അത് പറയുക തന്നെ ചെയ്യും. അദ്ദേഹം എന്താണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘ഞാൻ പറഞ്ഞ കാര്യങ്ങൾ പറയാനുള്ള ആർജവം എനിക്കുമുണ്ട്’ എന്ന് കുഴൽനാടൻ മറുപടി നൽകി. ഞാനത് ഇവിടെത്തന്നെ പറയും. അങ്ങേയ്ക്കു മാത്രമാണ് ആർജവമുള്ളതെന്ന് ധരിക്കരുത്. പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേ പോകൂവെന്നും കുഴൽനാടൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker