KeralaNews

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വെമ്പായം പിരപ്പന്‍കോടിന് സമീപമായിരുന്നു അപകടം. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ 21 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോറി വരുന്നത് കണ്ട് ബസ് ഡ്രൈവര്‍ റോഡിന്റെ ഇടതുവശത്തേക്ക് പരമാവധി ബസ് ഒതുക്കി. അപകടം ഒഴിവാക്കാന്‍ ബസ് ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും ഇടതുവശം വിട്ട് വലത്തേക്ക് കയറി ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയത് ആകാം അപകടകാരണമെന്നാണ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button