CrimeNationalNews

കമിതാക്കളുടെ മൃതദേഹം നഗ്നമായ നിലയിൽ; അവിഹിതത്തിന്റെ പേരിൽ അരുംകൊല നടത്തിയത് ദമ്പതികൾ

ഇൻഡോർ: അവിഹിതത്തിന്റെ പേരിൽ ഹോട്ടലുടമയെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തി ദമ്പതികൾ. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഹോട്ടലുടമയായ രവി താക്കൂർ (42), കാമുകി സരിത താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂർച്ചയുളള ആയുധങ്ങൾ ഉപയോഗിച്ചാണ് ദമ്പതികളായ മംമ്തയും(32), നിതിൻ പവാറും (35) കൃത്യം നടത്തിയത്. പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി.

സംഭവം നടന്ന സ്ഥലത്ത് നിന്നും വാളും കത്തിയും പൊലീസ് കണ്ടെടുത്തു. നഗ്നമായ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട സരിതയും പ്രതികളിലൊരാളായ മംമ്തയും സുഹൃത്തുക്കളായിരുന്നു. മംമ്തയാണ് സരിതയെ നിതിന് പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്ന് സരിതയും നിതിനും പ്രണയത്തിലാവുകയായിരുന്നു.

ഇതോടെ മംമ്തയും സരിതയും തമ്മിൽ പ്രശ്നങ്ങൾ പതിവായി. വിവരമറിഞ്ഞതോടെ മംമ്തയെ സരിതയുടെ കാമുകനായ രവി താക്കൂർ നിതിന്റെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഇതിന്റെ പേരിൽ നിതിൻ മംമ്തയെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

ശേഷം വീട്ടിലെത്തിയ പ്രതികൾ വാളുപയോഗിച്ച് സരിതയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മംമ്ത രവി താക്കൂറിനോട് സരിതയുടെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. വീട്ടിലെത്തിയതോടെ രവി താക്കൂറിനെയും ദമ്പതികൾ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button