ദിലീപും കാവ്യയും പ്രണയത്തിൽ ആയിരുന്നെന്ന് ആ നടിക്ക് അറിയാമായിരുന്നു; ഡിവോഴ്‌സ് നടന്നപ്പോൾ ഉറപ്പായി
മലയാള സിനിമയിലെ ജനപ്രിയ താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് നായികാ നായകന്മാരായി അഭിനയിച്ച ശേഷമായിരുന്നു ഓഫ് സ്‌ക്രീനിൽ ഇരുവരും ഒന്നിച്ചത്. ഇരുവരുടെയും ആദ്യ വിവാഹ ബന്ധങ്ങൾ വേർപ്പെടുത്തിയ ശേഷമായിരുന്നു പുതിയ ജീവിതം ആരംഭിച്ചത്. ദിലീപ് മഞ്ജു വാര്യരുമായുള്ള ബന്ധം ഉപേക്ഷിച്ച് അധികം വൈകാതെ തന്നെ കാവ്യയെ വിവാഹം ചെയ്യുകയായിരുന്നു.
എന്നാൽ അതൊരു പെട്ടെന്നുണ്ടായ തീരുമാനല്ലെന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. കാവ്യ മാധവനുമായുള്ള ബന്ധമാണ് ദിലീപിനെ മഞ്ജുവിൽ നിന്ന് അകറ്റിയത് എന്ന തരത്തിലുള്ള പ്രചാരണവും അക്കാലത്ത് സജീവമായിരുന്നു. ബന്ധം പിരിഞ്ഞ ശേഷം മകൾ മീനാക്ഷിയെ ഒപ്പം നിർത്താൻ ദിലീപിന് കഴിഞ്ഞിരുന്നു. കാവ്യയുമായുള്ള രണ്ടാം വിവാഹത്തിൽ ഒരു മകൾ പിറക്കുകയും ചെയ്‌തു.
ഇപ്പോഴിതാ നടി കെപിഎസി ലളിതയുടെ ഒരു പഴയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു കെപിഎസി ലളിത. ഇരുവരും ഡിവോഴ്‌സിന് പിന്നാലെ പ്രണയത്തിൽ ആയിരുന്നു എന്ന കാര്യം നടി പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു ഈ അഭിമുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
വർഷങ്ങൾക്ക് മുൻപുള്ള ഈ അഭിമുഖം ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ്. ദിലീപ് മഞ്ജുവുമായുള്ള ബന്ധം ഉപേക്ഷിക്കുകയും കാവ്യാ നിശാൽ ചന്ദ്രയെ ഡിവോഴ്‌സ് ചെയ്യുകയും ചെയ്‌ത ശേഷമാണ് വിവാഹം നടന്നത്. ഇതിന് തൊട്ടുപിന്നാലെയുള്ളൊരു അഭിമുഖമായിരുന്നു കെപിഎസി ലളിതയുടേത്. അതിലാണ് അവർ ദിലീപ്-കാവ്യ ബന്ധം നേരത്തേയുള്ളതാണ് എന്ന് വ്യക്തമാക്കിയത്.
ദിലീപിന്റെയും കാവ്യ മാധവന്റെയും ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് കെപിഎസി ലളിതയുടെ പ്രതികരണം. ദിലീപും കാവ്യാ മാധവനും തമ്മിലെ ബന്ധം എന്തെന്ന് താൻ ചോദിക്കുകയോ, ദിലീപ് തന്നോട് അതിനെ കുറിച്ച് പറയുകയോ ചെയ്‌തിട്ടില്ല എന്നായിരുന്നു കെപിഎസി ലളിതയുടെ മറുപടി, ഇതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കാവ്യയെ കല്യാണം കഴിക്കാൻ പോകുന്നുവെന്ന കാര്യം പറഞ്ഞിട്ടില്ലെന്നാണ് കെപിഎസി ലളിത പറയുന്നത്. എങ്കിലും കാവ്യയെ ഇഷ്‌ടമാണ് എന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്ന കാര്യം അവർ നിഷേധിക്കുന്നുമില്ല. കാവ്യ ഒരു പൊട്ടിയാണ് എന്നൊക്കെ പറയുമ്പോൾ, അത് കേട്ട് ചിരിക്കുക മാത്രമാണ് താൻ ചെയ്‌തിട്ടുള്ളത് എന്നാണ് കെപിഎസി ലളിത പറയുന്നത്.
അതേസമയം, സഹപ്രവർത്തകർ എന്നതിലുപരി കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന താരമാണ് ദിലീപ്. കെപിഎസി ലളിതയുടെ മകൾ ശ്രീക്കുട്ടിയുടെ വിവാഹത്തിന് ഉൾപ്പെടെ മുൻനിരയിൽ ഉണ്ടായിരുന്നത് ദിലീപായിരുന്നു. ഇതാണ് നടിയുടെ അഭിമുഖം വൈറലാവുമ്പോൾ ആരാധകർ പ്രധാനമായും എടുത്തുപറയുന്ന കാര്യം. ഇരുവരും തമ്മിലുള്ള അടുപ്പം വച്ച് നോക്കുമ്പോൾ കെപിഎസി ലളിതയ്ക്ക് ഈ ബന്ധം അറിയാമായിരുന്നുവെന്നും അവർ പറയുന്നു.