
കോഴിക്കോട്: കുടുംബപ്രശ്‌നത്തിന്റെ പേരില്‍, ലഹരിക്ക് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാടാണ് സംഭവം. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്.
വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതി.
ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസിര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം. യാസിറിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയെ യാസിര്‍ ഒളിവില്‍ പോയതായാണ് വിവരം.
ഏറെക്കാലമായി കുടുംബവുമായി പ്രശ്‌നത്തിലായിരുന്നു യാസിര്‍. ഭര്‍ത്താവിനെതിരെ ഷിബില കഴിഞ്ഞ മാസം 28ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വര്‍ണം പണയംവച്ചും പണം പലിശയ്‌ക്കെടുത്തും ധൂര്‍ത്തടിച്ചെന്നും പരാതിയിലുണ്ട്.