KeralaNews

കൊവിഡ് കാലത്ത് ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

മുംബൈ: കൊവിഡ്-19 രാജ്യത്ത് വ്യാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍ ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.
ബാര്‍ക് നീല്‍സണ്‍ ഇന്ത്യ (BARC-Nielsen india)യുടെ മാര്‍ച്ച് 14 മുതല്‍ 20 വരെയുള്ള കണക്ക് പ്രകാരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ കണ്ടവരില്‍ എട്ട് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 72 ബില്യണ്‍ മിനുട്ടിന്റെ വര്‍ധനവാണ് ഈ കാലയളവിലുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനികള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിയെടുത്തുകൊള്ളാന്‍ പറഞ്ഞപ്പോള്‍ 2015 നു ശേഷം ടി.വി പ്രേക്ഷകരിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഉയര്‍ച്ചയായി ഇത് മാറി. ടി.വി കാഴ്ചയില്‍ പുരുഷന്മാര്‍ക്കിടയില്‍ എട്ടു ശതമാനത്തിന്റെയും സ്ത്രീകള്‍ക്കിടയില്‍ ഒന്‍പതു ശതമാനത്തിന്റെയും കുട്ടികള്‍ക്കിടയില്‍ 20 ശതമാനത്തിന്റെയും വര്‍ധനവാണുണ്ടായത്. ബാര്‍ക്ക് കണക്കുപ്രകാരം ഓരോ പ്രേക്ഷകനും ഇപ്പോള്‍ ശരാശരി 3 മണിക്കൂര്‍ 51 മിനുട്ട് നേരം ടെലിവിഷനു മുന്‍പില്‍ ചെലവഴിക്കുന്നുണ്ട്.

മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍’ പ്രഖ്യാപനമാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ടി.വി പരിപാടി. ഐ.പി.എല്‍ ഫൈനല്‍ മത്സരം കണ്ട 133 മില്യണ്‍ പ്രേക്ഷകരെ മറികടന്ന് 197 മില്യണ്‍ പ്രേക്ഷകരാണ് ഈ പ്രഖ്യാപനം കണ്ടത്. പകല്‍ സമയത്ത് ടി.വി കാണുന്നവരുടെ എണ്ണത്തിലും ഇന്ത്യയിലാകമാനം 20 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button