NewsTrending

വിദ്യാർത്ഥിയുമായി വഴി വിട്ട ബന്ധം: മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ജേത്രി അറസ്റ്റിൽ

ക്ലാസ് മുറിയില്‍ വിദ്യാർത്ഥിയുമായി ഓറൽ സെക്സ് നടത്തിയതിനും വിദ്യാര്‍ത്ഥിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും ടീച്ചർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട അധ്യാപിക അറസ്റ്റിലായി.

അമേരിക്കയിലെ ടെക്സസിലെ റൗണ്ട് റോക്ക് ഹൈസ്കൂളിലെ അദ്ധ്യാപികയായ റാണ്ടി ഷാവേരിയ (36) ഈ സെമസ്റ്ററിലെ കൗമാക്കാരനായ വിദ്യാർത്ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് ആരോപണം. ആരോപണങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അവർ സ്ഥാനമൊഴിഞ്ഞു. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സന്ദേശങ്ങൾ ആരോപണങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബറിൽ ക്ലാസ് മുറിയില്‍ വച്ച് രണ്ടുതവണ ഷാവേരിയ ഓറൽ സെക്‌സ് നടത്തിയതായി വിദ്യാർത്ഥി നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നതായി കെ‌വി‌യു-ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു വിദ്യാർത്ഥിയുമായി അനുചിതമായ ബന്ധം പുലർത്തിയെന്ന കുറ്റമാണ് ഇപ്പോൾ അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അധ്യാപികയ്ക്ക് കാമ്പസിലേക്ക് മടങ്ങാൻ അനുവാദമില്ലെന്നും ആരോപണങ്ങൾ ഉയർന്നുവരുന്നതിനുമുമ്പ് അവര്‍ അവധിയെടുത്തതായും സ്കൂളിന്റെ പ്രിൻസിപ്പൽ മാറ്റ് ഗ്രോഫ് പറഞ്ഞു.

ചൊവ്വാഴ്ച, വില്യംസൺ കൗണ്ടി ജയിലിലേക്ക് കൈമാറിയ ഷാവേരിയയെ ബോണ്ട്‌ കെട്ടിവച്ച ശേഷം മോചിപ്പിച്ചു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ സെക്കൻഡറി ടീച്ചർ ഓഫ് ദ ഇയർ അവാർഡിന് ഈ അധ്യാപിക അർഹയായിരുന്നു. പ്രാദേശിക സമൂഹത്തിൽ ‘അഡോപ്റ്റ്-എ-ചൈൽഡ്’ പദ്ധതിയും നടത്തിയിരുന്ന അധ്യാപിക എലമെന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥിയെ ദത്തെടുക്കയും ചെയ്തിരുന്നു.

സമൂഹത്തിലെ വിജയകരമായ അംഗങ്ങളാകാൻ ഭാവിതലമുറയെ രൂപപ്പെടുത്താൻ സഹായിക്കുക എന്നതാണ് അധ്യാപകന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷാവേരിയ പറഞ്ഞിരുന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ലൈംഗിക ബന്ധങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി ടെക്സസ് വിദ്യാഭ്യാസ ഏജൻസി കണ്ടെത്തി.

മുൻവർഷങ്ങളിൽ ഇത് 429 ഉം 302 ഉം ആയിരുന്നെങ്കിൽ 2018-2019 ൽ 442 കേസുകളാണ് രേഖപ്പെടുത്തിയത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker