CrimeNews

സ്വന്തം മകനെയുള്‍പ്പെടെ നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍; വിവരം പുറംലോകമറിഞ്ഞത് അശ്‌ളീല ദൃശ്യങ്ങള്‍ പുറത്തായതോടെ

മധുരൈ: സ്വന്തം മകനെയുള്‍പ്പെടെ കൗമാരക്കാരായ നിരവധി ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ 45കാരി അറസ്റ്റില്‍. മധുരൈ-ശിവഗംഗ ജില്ല അതിര്‍ത്തി പ്രദേശത്തുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുവരുന്ന സ്ത്രീയാണ് മധുരൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ വീരമണി (39) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അധ്യാപിക സ്വന്തമായി ട്യൂഷന്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ഇവര്‍ക്ക് കോളജില്‍ പഠിക്കുന്ന ഒരു മകനുമുണ്ട്. പിടിയിലായ വീരമണിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ഫോണില്‍ നിന്നും 16ഉം 18ഉം പ്രായമുള്ള വിദ്യാര്‍ഥികളെ അധ്യാപിക ലൈംഗിക ചൂഷണം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തുകയായിരുന്നു.

മധുരൈ തനക്കംകുളം സ്വദേശിയായ വീരമണിയുമായുള്ള സ്ത്രീയുടെ ബന്ധം അറിഞ്ഞതോടെയാണ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു. അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇരുവരും അശ്ലീല വീഡിയോകള്‍ കാണുകയും ഒന്നിലധികം പുരുഷന്മാരുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. അതിനായി അധ്യാപിക തന്റെ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ രണ്ട് വിദ്യാര്‍ഥികളെ ഉപയോഗിക്കാനും പദ്ധതിയിട്ടു.

അതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചുനല്‍കി ഇവരുടെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ വീരമണിയുടെ സഹായത്തോടെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ ഈ ദൃശ്യങ്ങള്‍ തന്റെ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ പലര്‍ക്കും വീരമണി അയച്ചുനല്‍കി.

ഇത് കാണാനിടയായ വിദ്യാര്‍ഥികള്‍ പിന്നീട് കരിമേട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വീഡിയോ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതോടൊപ്പം ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വിവിധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button