Business
നികുതിയടച്ചാല്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ചായ കുടിയ്ക്കാം
ന്യൂഡല്‍ഹി: രാജ്യത്തെ നികുതി വരുമാനം വര്‍ദ്ധഇപ്പിയ്ക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങളുമായാണ് ധനകാര്യ മന്ത്രാലയം മുന്നോട്ടു നീങ്ങുന്നത്. ഈ സമയത്ത് അധിക നികുതി അടയ്ക്കുന്ന പൗരന്‍മാര്‍ക്ക് ഒരു പുത്തന്‍ ഓഫറാണ് ഇത്തവണ മന്ത്രാലയം മുന്നോട്ടുവെയ്ക്കുന്നത്.കൂടുതല്‍ ആദായ നികുതി നല്‍കുന്നവര്‍ക്ക് പ്രധാനമന്ത്രിയോടും ധനമന്ത്രിയോടുമൊപ്പമിരുന്ന് ചായകുടിയ്ക്കാം.
പ്രധാനമന്ത്രിയോടൊപ്പമുള്ള ചായകുടി ലക്ഷ്യമിട്ട് കൂടുതല്‍ ആളുകളെ നികുതി അടയ്ക്കാന്‍ പ്രേരിപ്പിയ്ക്കുകയാണ് ലക്ഷ്യം. ഇക്കാര്യം അടുത്ത ബജറ്റില്‍ ഇടംപിടിയ്ക്കുമെന്നാണ് സൂചന.നികുതി നല്‍കുന്നവരെ ആദരിക്കുന്നതുവഴി അത് കൂടുതല്‍പ്പേര്‍ക്ക് പ്രചോദനമാകുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News