KeralaNews

തമിഴ്‌നാട് അതിര്‍ത്തി അടയ്ക്കുന്നു,കര്‍ണാടക അതിര്‍ത്തി അടച്ചു,ഗതാഗതം ദുഷ്‌കരമാവുന്നു

പാലക്കാട്: കൊവിഡ് 19 സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് കടന്നതോടെ തമിഴ്‌നാട്ടിലെ ചെക്ക് പോസ്റ്റുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടച്ചിടും. ഈ മാസം 31 വരെയാണ് നിയന്ത്രണം. അവശ്യ സര്‍വ്വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ മാത്രമാവും അതിര്‍ത്തി കടത്തിവിടുക.

കര്‍ണാടകയുമായി അതിര്‍ത്തിപങ്കിടുന്ന കാസര്‍കോഡ് ജില്ലയിലെ 12 റോഡുകള്‍ അടച്ചു. 5 അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മു ടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കല്‍ സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡും പൂര്‍ണമായി അടച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker