News

മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ച് താലിബാൻ; “വിസ്മയമെന്ന്’ പറയുന്നവർ കാണണം ഈ ചിത്രങ്ങൾ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാധ്യമ പ്രവർത്തകർക്ക് നേരെ താലിബാന്‍റെ ക്രൂര അതിക്രമം. കാബൂളിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെയാണ് ക്രൂരമായി മർദിച്ചത്. അടികൊണ്ട മാധ്യമ പ്രവർത്തകരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

താലിബാൻ നടപടിക്കെതിരേ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. താലിബാൻ വസന്തം കൊണ്ട് വരുമെന്ന് കരുതുന്നവർ കാണണം ആ ദൃശ്യങ്ങൾ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധിപ്പേർ കുറിച്ചത്.

കഴിഞ്ഞ ദിവസം കാബൂളിൽ പാക് ചാരസംഘടനയായ ഐഎസ്ഐ മേധാവിക്കെതിരേ വൻ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് ഇതിൽ പങ്കെടുത്തത്. അഫ്ഗാനിൽ പാക്കിസ്ഥാന്‍റെ ഇടപെടൽ വേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker