KeralaNews

ഒരേയാളെ ചുംബിയ്ക്കണം,ഒരുമിച്ച് ഗര്‍ഭം ധരിയ്ക്കണം! ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയന്‍ ഇരട്ടകള്‍

സിഡ്‌നി:സ്ട്രേലിയന്‍ ഇരട്ടകളാണ് അന്നയും ലൂസി ഡിസിങ്കും. ലോകത്ത് ഏറ്റവും കുടുതല്‍ സാമ്യമുള്ള ഇരട്ടകളാണ് തങ്ങളെന്നാണ് ഇരുവരുടെയും വിശ്വാസം. ഇതിനായി ഇരുവരും ഒരോ പോലുള്ള വസ്ത്രം ധരിക്കുന്നു. ഒരേ കിടക്കയില്‍ ഉറങ്ങുന്നു. ഒരേ ഭക്ഷണം ഒരു പ്ലേറ്റില്‍ നിന്നും കഴിക്കുന്നു. കുളി പോലും ഒരുമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തിന് തങ്ങള്‍ തമ്മിലുള്ള വളരെ ചെറിയ വ്യത്യാസം പോലും ഇരുവരും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റി. അങ്ങനെ എല്ലാ കാര്യത്തിലും ഒന്നായ ഈ ഇരട്ടകള്‍ ഒടുവില്‍ തങ്ങള്‍ക്കായി ഒരു ഭര്‍ത്താവിനെയും കണ്ടെത്തി. 

ടിഎല്‍സി ടെലിവിഷന്‍ ഷോയായ ദി എക്സ്ട്രീം സിസ്റ്റേഴ്സ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു കൊണ്ടാണ് ഇരുവരും തങ്ങളുടെ തീരുമാനം അറിയിച്ചത്. ‘ഞങ്ങൾ ഒരു വ്യക്തിയാണെന്ന് ഞങ്ങൾ കരുതുന്നു’ 35 -കാരികളായ അന്നയും ലൂസിയും പറയുന്നു. 11 വര്‍ഷം മുമ്പ് അതായത് തങ്ങളുടെ 24 -മത്തെ വയസിലാണ് തങ്ങള്‍ ആദ്യമായി പ്രതിശുതവരനായ ബെന്‍ ബ്രയാനെ പരിചയപ്പെട്ടതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

അന്ന് സാമൂഹിക മാധ്യമത്തിലൂടെയാണ് ബെന്നിനെ പരിചയപ്പെട്ടത്. ആദ്യം ഒരു സഹോദരിയായിരുന്നു ബെന്നിനോട് സംസാരിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ഓണ്‍ലൈന്‍ സൌഹൃദം ആറ് മാസത്തോളം തുടര്‍ന്നു. അതിന് ശേഷമാണ് തന്‍റെ ഇരട്ട സഹോദരിയുടെ കാര്യം ബെന്നിനോട് പറയുന്നത്. ഇതിന് പിന്നാലെ ബെന്‍, ഇരട്ട സഹോദരിമാരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്ന് പേരും കൂടി ഡേറ്റിംഗിന് തീരുമാനിക്കുകയായിരുന്നു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരാളെ കൈമാറുക എന്നതിനർത്ഥം ഞങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ചായിരിക്കുമെന്നാണ്.  വ്യത്യസ്‌ത ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വിജയിച്ചില്ല. അവർ എപ്പോഴും ഞങ്ങളെ പരസ്പരം വേർപെടുത്താൻ ആഗ്രഹിച്ചു,’ അന്ന പറയുന്നു. ‘ബെന്നുമായുള്ള ബന്ധത്തിൽ അസൂയയില്ല. അവൻ അന്നയെ ചുംബിച്ചാല്‍ ഉടനെ തന്നെ എന്നെയും ചുംബിക്കും,’ ലൂസി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ തങ്ങളുടെ അമ്മയ്ക്കൊപ്പമാണ് അന്നയും ലൂസിയും താമസിക്കുന്നത്. കൂടെ ബെന്നും.  2021 മുതൽ ഇരട്ടകളുമായി ബെന്നിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ല. അതിന് തടസം രാജ്യത്തെ നിയമം തന്നെ.  ഓസ്‌ട്രേലിയയില്‍  ബഹുഭാര്യത്വം അംഗീകരിച്ചിട്ടില്ല. ഈ നിയമം എടുത്ത് കളയണമെന്നാണ് മൂവരുടെയും ആവശ്യവും. 

‘രണ്ടുപേരെ വിവാഹം കഴിക്കാൻ നിയമം അനുവദിക്കാത്തത് ഞങ്ങളെ നിരാശരാക്കുന്നു. അതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ തടസ്സം.’ ബെന്‍ ഷോയില്‍ പറഞ്ഞു. ‘ഒരേ സമയം ഗർഭിണിയാകാനും കുട്ടികളുണ്ടാകാനുമാണ് തങ്ങളുടെ സ്വപ്നമെന്ന് അന്നയും  ലൂസി കൂട്ടിച്ചേര്‍ത്തു. ‘എല്ലാം ഒരുമിച്ച് അനുഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നമുക്ക് പരസ്പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. സാധ്യമെങ്കിൽ, ഒരേ സമയം ഗർഭിണിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാറ്റിനേക്കാളും ഇത് ഞങ്ങളുടെ ജീവിതരീതിയാണ്, അത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു.’ അവർ ഏകസ്വരത്തില്‍ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker