
കണ്ണൂര്‍: കണ്ണൂര്‍: ജില്ലയിലെ ലോഡ്ജിൽ നിന്ന് മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുദീപ് എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. താണയ്ക്കടുത്തുളള ലോഡ്ജിൽ മയക്കുമരുന്ന് വിൽപ്പനക്കിടെയാണ് അറസ്റ്റ്. 4 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നേരത്തെയും ലഹരിക്കേസുകളിൽ പ്രതികളാണ് അനാമികയും നിഹാദും.
ഗായികയായ അനാമിക വേദികളിൽ സജീവമായിരുന്നു. നാല് വർഷം മുമ്പാണ് ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടത്. നേരത്തെ കാപ്പ കേസിൽ പ്രതിയായ നിഹാദ് ഇവരെ മയക്കുമരുന്ന് ക്യാരിയറായി ഉപയോഗിക്കുകയാണെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News