
തിരുവനന്തപുരം: ശക്തമായ തിരതള്ളലില്‍ തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു. ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു.1959-ല്‍ പുനര്‍നിര്‍മ്മിച്ച ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്.
രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്ഥലം സന്ദര്‍ശിക്കവെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. ഇത് 1947-ല്‍ എം.വി. പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകര്‍ന്നു. അപകടത്തില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്നാണ്നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പാലം പുനര്‍നിര്‍മിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News