KeralaNews

ജനശതാബ്ദി അടക്കം റദ്ദാക്കി; ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: തൃശ്ശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസുകള്‍ ഞായറാഴ്ച ഉണ്ടാകില്ല. 27-നുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് 26-ന് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ മെയില്‍ 26-ന് രാത്രി 8.43-ന് തൃശ്ശൂരില്‍നിന്നു യാത്ര പുറപ്പെടും. 26-ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ട ബെംഗളൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു.

ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker