
കൊച്ചി:അങ്കമാലി കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപ് ആണ് മരിച്ചത്. ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ട്. രാവിലെ സ്ഥലത്തെത്തിയ ഓട്ടോതൊഴിലാളികളാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടത്.
നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ആളെ കാണുകയും അതില്‍ അസ്വഭാവിക തോന്നുകയും ചെയ്ത സാഹചര്യത്തില്‍ വിവരം പൊലീസില്‍ അറിയിച്ചു. ശരീരത്തില്‍ മുറിവുകള്‍ക്കൊപ്പം ഒരുകയ്യില്‍ തുണികൊണ്ടുള്ള കെട്ടുമുണ്ട്.
കാര്‍ എപ്പോഴാണ് ഇവിടെ എത്തിയതെന്നോ എത്തിച്ചതെന്നോ നാട്ടികാര്‍ക്ക് ധാരണയില്ല. അതുകൊണ്ടുതന്നെ കേസില്‍ സംശയവും ദുരൂഹതയും വര്‍ധിപ്പിക്കുന്നുണ്ട്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി, തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News