EntertainmentKeralaNews

ഭർത്താവിനെ കണ്ട് മകനാണോന്ന് ചോദിച്ചപ്പോഴാണ് വാശി വന്നത്; 30 കിലോ കുറച്ചാണ് വാശി അവസാനിപ്പിച്ചതെന്ന് ദേവി ചന്ദന

കൊച്ചി:സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുകയാണ് നടി ദേവി ചന്ദന. ഏറ്റവുമൊടുവില്‍ കുടുംബവിളക്ക് സീരിയലിലെ സുശീല എന്ന നെഗറ്റീവ് വേഷത്തിലാണ് ദേവി പ്രത്യക്ഷപ്പെട്ടത്. മിന്നല്‍ മുരൡസിനിമയിലും നടി അഭിനയിച്ചിരുന്നു. ഒരു കാലത്ത് തടിച്ചുരുണ്ടിരുന്ന തനിക്ക് നിരന്തരം ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിരുന്നുവെന്നാണ് ദേവി പറയുന്നത്.

തന്നെയും ഭര്‍ത്താവിനെയും ഒരുമിച്ച് കാണുമ്പോള്‍ ആളുകളില്‍ നിന്ന് വരുന്ന കമന്റുകളെ കുറിച്ചാണ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ ദേവി ചന്ദന തുറന്ന് പറഞ്ഞത്. മാത്രമല്ല എത്ര തടി കുറച്ചാലും അതിന്റെ പേരിലും വിമര്‍ശനങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അത് തന്റെ ജീവിതത്തിലൂടെ മനസിലായെന്നും നടി പറയുന്നു.

ഒരു സമയത്ത് സോഷ്യല്‍ മീഡിയ കൂടെ തന്നെ ഉണ്ടായിരുന്നു. എന്റെ ശരീരശാസ്ത്രം അവര്‍ക്കൊരു ചര്‍ച്ച വിഷയമായിരുന്നു. വണ്ണം കൂടിയിരിക്കുമ്പോള്‍ വല്ലാത്ത ബോഡി ഷെയിമിങ്ങാണ് നേരിടേണ്ടി വരിക. ആദ്യമായി കാണുന്നവരോ അതല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നവരോ ആണെങ്കില്‍ എന്തുണ്ട് വിശേഷം, സുഖമാണോ എന്നൊക്കെയല്ലേ ചോദിക്കേണ്ടത്. അതിന് പകരം അയ്യോ, ഇതൊന്തൊരു തടിയാണ്? എവിടുന്നാ റേഷന്‍ വാങ്ങുന്നേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് വരുന്നത്.

ഭര്‍ത്താവിനും കൂടി കുറച്ച് കൊടുക്ക്, പട്ടിണിയ്ക്ക് ഇട്ടിരിക്കുവാണല്ലോ, അയാളുടെയും കൂടി തിന്നുവാണല്ലോ എന്നൊക്കെ ചോദിച്ച് മനുഷ്യനെ സങ്കടപ്പെടുത്തി കളഞ്ഞു. അന്നെനിക്ക് നല്ലോണം തടി ഉണ്ടായിരുന്നു. ആ സമയത്ത് ഷോ യ്ക്ക് പോകുമ്പോള്‍ ഭര്‍ത്താവ് കിഷോറിനെ കണ്ടിട്ട് കൂടെയുള്ളത് ചേട്ടനാണോന്ന് ചോദിച്ചവരുണ്ട്. അന്നേരം ഞാന്‍ മൈന്‍ഡ് ചെയ്തില്ല. വീണ്ടും തടി കൂടിയപ്പോള്‍ അനിയനാണോന്ന് ചോദിച്ചു. ഒടുവില്‍ മകനാണോന്ന് വരെ ചോദിച്ചവരുണ്ടെന്ന് ദേവി പറയുന്നു.

എന്നാ മകനാണോന്ന് ചോദിക്കുമ്പോള്‍ കിഷോര്‍ അല്ലെന്ന് പറയണ്ടേ, അതിന് പകരം നരച്ച താടി വീട്ടില്‍ പോയി കറപ്പിക്കുകയാണ് ചെയ്യാറുള്ളതെന്ന് തമാശരൂപേണ ദേവി പറഞ്ഞു. ആ സമയത്തൊരു വാശി കേറി. യോഗയും ജിമ്മും നീന്തലുമൊക്കെയായി പത്ത് മുപ്പത് കിലോ കുറച്ചു. അധ്വാനിച്ച് തന്നെയാണ് അത്രയും കുറച്ചത്. എന്നാല്‍ ആ കോലത്തില്‍ എന്നെ കണ്ടപ്പോള്‍ ഷുഗറാണോന്ന് ചോദിക്കാന്‍ തുടങ്ങി. രണ്ടരകൊല്ലം കഷ്ടപ്പെട്ട് ഭാരം കുറച്ചതാണ്. എന്നിട്ടാണ് മെലിഞ്ഞതിന്റെ കുറ്റം പറഞ്ഞ് ചിലരെത്തുന്നത്.

കഴുത്തില്‍ ഞരമ്പൊക്കെ തെളിഞ്ഞ് കാണുന്നുണ്ടല്ലോ. അയ്യോ ഇതെന്ത് കോലമാണ് എന്നിങ്ങനെയായി അന്നേരമുള്ള കമന്റുകള്‍. വണ്ണം കൂടിയപ്പോള്‍ അത് പറഞ്ഞ് കളിയാക്കിയവര്‍ വണ്ണം കുറഞ്ഞപ്പോള്‍ അതിനും കുറ്റം പറഞ്ഞു. അപ്പോള്‍ ആളുകളുടെ ചിന്ത ഒരിക്കലും മാറുന്നില്ല. എല്ലാത്തിനും കുറ്റം പറയുക എന്നതാണ് രീതി. പിന്നെ കൊവിഡ് വന്ന സമയത്ത് വീണ്ടും വര്‍ക്കൗട്ട് ചെയ്യുന്നതൊക്കെ നിന്നു. ഇതോടെ വീണ്ടും തടിയൊക്കെ വന്നുവെന്നാണ് ദേവി പറയുന്നത്.

ദേവിയുടെ ഭര്‍ത്താവും ഗായകനുമായ കിഷോറിനൊപ്പമായിരുന്നു നടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്റെ ജീവിതത്തിലും കരിയറിലുമായി നടന്ന സംഭവങ്ങളെ കുറിച്ചെല്ലാം അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ദേവി ചന്ദന സൂചിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker